Friday, May 3, 2024
HomeEditorialബിരിയാണി തിന്നാല്‍ കുട്ടികളുണ്ടാകില്ല; മുസ്ലീം ഹോട്ടലുകള്‍ക്ക് എതിരെ പ്രചരണം

ബിരിയാണി തിന്നാല്‍ കുട്ടികളുണ്ടാകില്ല; മുസ്ലീം ഹോട്ടലുകള്‍ക്ക് എതിരെ പ്രചരണം

ഹലാല്‍ വിരുദ്ധ പ്രചരണത്തിന് പിന്നാലെ തമിഴ്നാട്ടില്‍ മുസ്ലീം സ്ഥാപനങ്ങള്‍ക്കെതിരെ സംഘടിത പ്രചരണം. ബിരിയാണി കഴിച്ചാല്‍ കുട്ടികള്‍ ഉണ്ടാകില്ലെന്ന തരത്തിലാണ് പ്രതരണം നടക്കുന്നത്. തീവ്ര ഹിന്ദുഗ്രൂപ്പുകളാണ് ഇത്തരം പ്രചരണം നടത്തുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം പ്രചരണം വ്യാപകമാകുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിരിയാണിയില്‍ ജനന നിയന്ത്രണ ഗുളികള്‍ ചേര്‍ക്കുന്നുണ്ടെന്നാണ് പ്രചരണം.

ഹിന്ദുക്കളെ വന്ധ്യംകരിക്കുകയാണ് ഇത്തരം ബിരിയാണിക്കടകളുടെ ലക്ഷ്യമെന്ന തരത്തില്‍ ദീര്‍ഖമായ കുറിപ്പ് ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. ഇരുപതിനായിരത്തിലധികം ഫോളോവറുള്ള ട്വിറ്റര്‍ ഹാന്‍ഡിലിലാണ് പ്രചരണം. ‘ചെന്നൈയിലെ നാല്‍പ്പതിനായിരം ബിരിയാണിക്കടകള്‍ ദേശത്തിന്റെ സംസ്‌കാരത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന്’ മറ്റൊരു ട്വിറ്റര്‍ യൂസര്‍ പറയുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ അമ്പത് വര്‍ഷത്തിനു ശേഷം ദ ചെന്നൈ ഫയല്‍സില്‍ നമ്മള്‍ ഇതിവൃത്തമാകുമെന്നും യൂസര്‍ മുന്നറിയിപ്പു നല്‍കുന്നു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ബോളിവുഡ് സിനിമ ദ കശ്മീര്‍ ഫയല്‍സിനെ സൂചിപ്പിച്ചാണ് ഇദ്ദേഹത്തിന്റെ ട്വീറ്റ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular