Saturday, May 18, 2024
HomeKeralaനിരവധി കേസുകള്‍ക്ക് നിര്‍ണായക തുമ്ബുണ്ടാക്കിയ ഡോക്‌ടറാണ് പി രമ

നിരവധി കേസുകള്‍ക്ക് നിര്‍ണായക തുമ്ബുണ്ടാക്കിയ ഡോക്‌ടറാണ് പി രമ

തിരുവനന്തപുരം: ഡോക്‌ടര്‍ പി രമയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി. പൊതുദര്‍ശനത്തിന് വച്ച ഭൗതിക ശരീരത്തിന് അന്ത്യോപചാരം അര്‍പ്പിച്ച ശേഷം ഫെസ്ബുക്ക് കുറിപ്പിലൂടെ രമയുമായുള്ള ഓ‌ര്‍മ്മകള്‍ മന്ത്രി പങ്ക് വച്ചു.

മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഡോ. പി രമയെ തനിക്ക് പണ്ട് മുതല്‍ തന്നെ പരിചയമുണ്ടായിരുന്നുവെന്ന് മന്ത്രി കുറിച്ചു. അസുഖ ബാധിത ആയതിനാല്‍ ഈയടുത്തൊന്നും കാണാനായില്ലെന്ന നിരാശയും മന്ത്രി പങ്കുവച്ചു.

മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ആവും വിധമുള്ള സഹായം ഡോ. പി രമ എല്ലാവര്‍ക്കും ചെയ്യുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. നിരവധി കേസുകള്‍ക്ക് നിര്‍ണായക തുമ്ബുണ്ടാക്കിയ വ്യക്തി കൂടിയാണ് ഡോക്‌ടറെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഡോ. പി. രമയ്ക്ക് ആദരാഞ്ജലികള്‍. മികച്ച പ്രൊഫഷണല്‍ ആയ ഡോ. പി. രമയെ എനിക്ക് പണ്ട് മുതല്‍ തന്നെ പരിചയമുണ്ട്.

ഞാന്‍ നേമത്ത് ആദ്യമായി മത്സരിക്കുമ്ബോള്‍ വോട്ട് തേടി ഡോ. പി. രമയുടെ വീട്ടിലും പോയിരുന്നു. അന്ന് സിനിമാ താരം കൂടിയായ ഭര്‍ത്താവ് ജഗദീഷ് സ്ഥലത്തുണ്ടായിരുന്നില്ല. ജഗദീഷിനെ വിളിച്ച്‌ ഫോണ്‍ എനിക്ക് തരിക മാത്രമല്ല തീര്‍ച്ചയായും വോട്ട് ചെയ്യുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ആവും വിധമുള്ള സഹായം ഡോ. പി. രമ എല്ലാവര്‍ക്കും ചെയ്യുമായിരുന്നു. അസുഖ ബാധിത ആയതിനാല്‍ ഈയടുത്തൊന്നും കാണാനായില്ല. നിരവധി കേസുകള്‍ക്ക് നിര്‍ണായക തുമ്ബുണ്ടാക്കിയ വ്യക്തി കൂടിയാണ് ഡോ. പി. രമ.

കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular