Friday, April 26, 2024
HomeKeralaവിവാഹ ഫോട്ടോഷൂട്ടിനിടെ നവവരന്‍ മുങ്ങിമരിച്ചു, ഭാര്യ ആശുപത്രിയില്‍

വിവാഹ ഫോട്ടോഷൂട്ടിനിടെ നവവരന്‍ മുങ്ങിമരിച്ചു, ഭാര്യ ആശുപത്രിയില്‍

കോഴിക്കോട് വിവാഹ ഫോട്ടോഷൂട്ടിനിടെ നവവരന്‍ പുഴയില്‍ മുങ്ങിമരിച്ചു.  കുറ്റ്യാടി ജാനിക്കാട് പുഴയിലാണ് അപകടം നടന്നത്. പാലേരി സ്വദേശി റജിലാണ് മരിച്ചത്. ഒഴുക്കില്‍ പെട്ട നവവധുവിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാര്‍ച്ച് 14 നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെയാണ് അപകടം സംഭവിച്ചത്. ഫോട്ടോ എടുക്കുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട റജിലിനെ രക്ഷപ്പെടുത്തിയെങ്കിലും മരിച്ചിരുന്നു. ഭാര്യയെ പരിക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കോഴിക്കോട് കുറ്റ്യാടിപ്പുഴയില്‍ നവവരന്‍ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്നാണ് പൊലീസ് പറയുന്നത്. പതിനൊന്ന് മണിയോടെ ബന്ധുകള്‍ക്കൊപ്പമാണ് ദമ്പതികള്‍ പുഴക്കരയില്‍ എത്തിയത്. ഇന്നലെ ഈ സ്ഥലത്ത് ഇവര്‍ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫര്‍ കൂടെയുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.

അപകടമുണ്ടായതിന് പിന്നാലെ ബന്ധുക്കളുടെ കരച്ചില്‍ കേട്ട് സ്ഥലത്തെത്തിയ ലോറി ഡ്രൈവറാണ് റെജിലിന്റെ ഭാര്യയെ രക്ഷപ്പെടുത്തിയത്. രജിലാലിനെ പുഴയില്‍ നിന്ന് കയറ്റിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നല്ല ഒഴുക്കുള്ള സ്ഥലമാണ് ജാനകിക്കാട് പുഴ. സ്ഥലത്തിന്റെ സ്വഭാവം അറിയാത്തവര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യത ഏറെയാണെന്ന് നാട്ടുകാര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular