Sunday, May 5, 2024
HomeUSAഗ്രാമി അവാര്‍ഡ് നിശയില്‍ ഇന്ത്യക്കാര്‍ക്കും അവാര്‍ഡ് (പി.പി. മാത്യു)

ഗ്രാമി അവാര്‍ഡ് നിശയില്‍ ഇന്ത്യക്കാര്‍ക്കും അവാര്‍ഡ് (പി.പി. മാത്യു)

ബെസ്‌ററ് ന്യൂ ഏജ് ആല്‍ബം വിഭാഗത്തില്‍ ഇന്ത്യന്‍ പൈതൃകമുള്ള റിക്കി കേജ് രണ്ടാമത്തെ ഗ്രാമി സ്വന്തമാക്കി. ‘Divine Tides’ എന്ന ആല്‍ബത്തിനു അവാര്‍ഡ് പങ്കിടുന്നത് സ്റ്റുവര്‍ട്  കോപ്ലാന്‍ഡ്. അദ്ദേഹത്തിന് ആറാമത്തെ ഗ്രാമി.
ബംഗളുരുവില്‍ താമസിക്കുന്ന റിക്കി 2015 ല്‍ ‘Winds of Samsara’ എന്ന ആല്‍ബത്തിന് ആദ്യത്തെ ഗ്രാമി നേടിയിരുന്നു.

ഇന്ത്യന്‍-അമേരിക്കന്‍ ഫാല്‍ഗുനി ഷാ മികച്ച കുട്ടികളുടെ മ്യൂസിക് ആല്‍ബത്തിന് അവാര്‍ഡ് വാങ്ങി — A Colorful World. പട്ടങ്ങളും മഴവില്ലും നിറങ്ങളുമാണ് ഫാലു എന്നറിയപ്പെടുന്ന ഷായുടെ പാട്ടിലെ വിഷയങ്ങള്‍.

ജോണ്‍ ബറ്റിസ്റ്റിന്റെ ‘We are’ ആല്‍ബം ഒഫ് ദ ഇയര്‍ നേടി. ബറ്റിസ്റ്റ് അവാര്‍ഡ് സ്വീകരിക്കുമ്പോള്‍ സംഗീതം തനിക്കു കേവലം വിനോദോപാധിയല്ല, ആധ്യാത്മിക പരിശീലനമാണെന്നു പറഞ്ഞു.

പാക്കിസ്ഥാനി വംശജയായ അറൂജ് അഫ്താബ് (37) ‘മൊഹബ്ബത്’ എന്ന പാട്ടിനു തന്റെ ആദ്യ ഗ്രാമി നേടി. എന്നാല്‍ മികച്ച പുതിയ ഗായികയ്ക്കുള്ള ഗ്രാമി അവര്‍ക്കു ലഭിച്ചില്ല.
വെറും 19 വയസുള്ള അമേരിക്കന്‍ പോപ്പ് ഗായിക ഒളിവിയ റോഡ്രിഗോയാണ് മികച്ച പുതിയ ആര്‍ട്ടിസ്റ്റിന്റെ കിരീടം ചൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular