Sunday, May 5, 2024
HomeAsiaകൊറോണയ്‌ക്കെതിരെ പട്ടാളത്തെയും കളത്തിലിറക്കി ചൈന

കൊറോണയ്‌ക്കെതിരെ പട്ടാളത്തെയും കളത്തിലിറക്കി ചൈന

ബീജിങ്: ചൈനയില്‍ കൊറോണ വ്യാപനം വീണ്ടും രൂക്ഷമാണ്   . രോഗ വ്യാപനം കുറയ്‌ക്കുന്നതിന്റെ ഭാഗമായി ചൈനയിലെ പല പ്രധാന നഗരങ്ങളും  ലോക്ഡൗണിലാണ് .

ഷാങ്ഹായില്‍ മാത്രം കഴിഞ്ഞ ദിവസം 8,000ലധികം കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോഴിതാ കൊറോണ പ്രതിരോധത്തിനായി പട്ടാളത്തെയും രംഗത്തിറക്കിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം.

ജനസംഖ്യ ഏറ്റവും അധികമുള്ള ചൈനീസ് നഗരമായ ഷാങ്ഹായില്‍, ആയിരക്കണക്കിന് പട്ടാളക്കാരെയും ആരോഗ്യപ്രവര്‍ത്തകരെയുമാണ് ചൈന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിരിക്കുന്നത്.

സൂര്യോദയത്തിന് മുന്‍പ് ഉണര്‍ന്ന് കൊറോണ ടെസ്റ്റ് നടത്തണമെന്നാണ് ആളുകള്‍ക്കുള്ള  നിര്‍ദ്ദേശം. ടെസ്റ്റുകള്‍ പരമാവധി വര്‍ദ്ധിപ്പിച്ച്‌ എല്ലാവരെയും വീടിനുള്ളില്‍ ഇരുത്തുകയാണ്  സർക്കാർ  .

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പിഎല്‍എ) ഇന്നലെ മാത്രം 2,000 ആരോഗ്യപ്രവര്‍ത്തകരെയാണ് ഷാങ്ഹായിലേയ്‌ക്ക് അയച്ചത്. കര-വ്യോമ-നാവിക സേനയില്‍ നിന്നും പരിശീലനം ലഭിച്ച മെഡിക്കല്‍ ഉദ്യോഗസ്ഥരാണിവ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular