Friday, May 3, 2024
HomeUSAആരാധനാലയങ്ങള്‍ അത്യാവശ്യ സര്‍വീസാക്കി കെന്റക്കി ഗവര്‍ണരുടെ ഉത്തരവ്

ആരാധനാലയങ്ങള്‍ അത്യാവശ്യ സര്‍വീസാക്കി കെന്റക്കി ഗവര്‍ണരുടെ ഉത്തരവ്

കെന്റക്കി: കെന്റക്കി സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം ആവശ്യ സര്‍വീസാക്കി പ്രഖ്യാപിക്കുന്ന ഉത്തരവില്‍ കെന്റക്കി ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ബഷിയര്‍ ഒപ്പുവെച്ചു.
കെന്റക്കിയില്‍ അധികാരത്തില്‍ വരുന്ന ഒരു ഗവര്‍ണ്ണര്‍ക്കും പാന്‍ഡമിക്കിന്റേയോ, മറ്റു പ്രത്യേക സാഹചര്യങ്ങളിലൊ ആരാധനാലയങ്ങള്‍ ഒരു കാരണവശാലും അടച്ചിടുന്നതിന് സാധിക്കാത്തവിധം എച്ച്.ബി. 43 എന്ന പ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തിയരിക്കുന്നത്.

മതപരമായ സംഘടനകള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കുന്നതിനും, പൂര്‍ണ്ണമായും മതസ്വാതന്ത്ര്യം നല്‍കുന്നതുമായ വ്യവസ്ഥകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോവിഡിനെ തുടര്‍ന്ന് ആരാധനാലയങ്ങള്‍ അടച്ചിടുന്നതിന് ഉത്തരവിറക്കിയത് മതസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമായാണ് ഗവര്‍ണ്ണര്‍ കാണുന്നത്.

കെന്റക്കിയിലെ ഡമോക്രാറ്റിക് ഗവര്‍ണ്ണര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഇരു സംസ്ഥാനത്ത് മാത്രമല്ല അമേരിക്കയിലെ മറ്റു നാലു സംസ്ഥാനങ്ങളില്‍ ഇത്തരം ഡിക്ലറേഷന്‍ പ്രാബല്യത്തിലുണ്ട്.
ചര്‍ച്ച് എസ്സന്‍ഷ്യല്‍ ആക്റ്റ് മതസ്വാതന്ത്ര്യത്തിന്റെ വിജയമാണെന്ന് ഫാമിലി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് വാള്‍സ് പറഞ്ഞു.

ഗവര്‍ണ്ണറുടെ എമര്‍ജന്‍സി അധികാരങ്ങള്‍ നിഷേധിക്കുന്ന ചര്‍ച്ച് ആക്ട് ഭരണഘടനക്ക് വിരുദ്ധമാണെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍(എ.സി.എല്‍.യു.)അഭിപ്രായപ്പെട്ടു. ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അവര്‍ അറിയിച്ചു. 2015 ല്‍ കെന്റക്കി ലെഫ്.ഗവര്‍ണറായും, 2019 ല്‍ ഗവര്‍ണ്ണറായും തിരഞ്ഞെടുക്കപ്പെട്ട ആന്‍ഡ്രൂ ബഷിയര്‍ മുന്‍ ഗവര്‍ണ്ണര്‍ സ്റ്റീവ് ബഷിയറിന്റെ മകനാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular