Saturday, May 4, 2024
HomeUSAസൗത്ത് കരോലിനായില്‍ ഫയറിംഗ് സ്‌ക്വാഡിനെ ഉപയോഗിച്ചുള്ള ആദ്യ വധശിക്ഷ ഏപ്രില്‍ 29 ന്

സൗത്ത് കരോലിനായില്‍ ഫയറിംഗ് സ്‌ക്വാഡിനെ ഉപയോഗിച്ചുള്ള ആദ്യ വധശിക്ഷ ഏപ്രില്‍ 29 ന്

സൗത്ത് കരോലിനാ: രണ്ടു പതിറ്റാണ്ടില്‍ അധികമായി വധശിക്ഷയും കാത്ത് ജയിലില്‍ കഴിയുന്ന റിച്ചാര്‍ഡ് ബെര്‍ണാഡ് മൂറിന്റെ (57) വധശിക്ഷ ഫയറിംഗ് സ്‌ക്വാഡിനെ ഉപയോഗിച്ചു ഏപ്രില്‍ 29 ന്ടപ്പാക്കുമെന്ന് സ്റ്റേറ്റ് സുപ്രീം കോര്‍ട്ട് ക്ലാര്‍ക്ക് അറിയിച്ചു .

1999 ല്‍ സ്പാര്‍ട്ടന്‍ ബര്‍ഗിലെ കണ്‍വീനിയന്‍സ് സ്റ്റോറില്‍ അതിക്രമിച്ചു കയറി അവിടെയുണ്ടായിരുന്ന ക്‌ളാര്‍ക്കില്‍ നിന്നും പണം പിടിച്ചു പറിക്കുന്നതിനിടയില്‍ ക്ലാര്‍ക്കും റിച്ചാര്‍ഡും പരസ്പരം വെടിയുതിര്‍ത്തു , ക്ലാര്‍ക്ക് ഉതിര്‍ത്ത വേദി റിച്ചാര്ഡിന്റെ കൈപ്പത്തിയില്‍ തറച്ചു . റിച്ചാര്‍ഡ് തിരിച്ചു വെടിവച്ചത് സ്റ്റോര്‍ ക്ലാര്‍ക്കിന്റെ ഹൃദയം തുളച്ചു പുറത്തു കടന്നിരുന്നു . ഈ  കേസില്‍ 2001 ല്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചു  .

സൗത്ത് കരോലിനായില്‍ വിഷമിശ്രിതം ഉപയോഗിച്ച് വധശിക്ഷ നടത്തുന്നതിനാവശ്യമായ മരുന്നുകള്‍ ലഭിക്കാതിരുന്നതാണ് രണ്ടു  രീതിയില്‍ വധശിക്ഷ സ്വീകരിക്കുന്നതിന് പ്രതിക്ക് അവസരം നല്‍കിയത് . ഇതില്‍ ഇലക്ട്രിക് ചെയറും ഫയറിംഗ് സ്‌ക്വാഡുമായിരുന്നു , ഇതില്‍ ഫയറിംഗ് സ്‌ക്വാഡാണ് പ്രതി തിരഞ്ഞെടുത്തത് .

കറക്ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ മൂന്നു വളണ്ടിയര്‍മാരാണ് വധശിക്ഷ നടപ്പിലാക്കുക . ഇതിന് മുന്‍പ് തലയില്‍ ഒരു ഹൂഡ് വെക്കും , അവസാന പ്രസ്താവന നടത്തുന്ന ആവശ്യത്തിനാണ് തല മറയ്ക്കുന്നത് .

സൗത്ത് കരോലിനായില്‍ മൂറിന് പുറമെ 35 പേരാണ് വധശിക്ഷ കാത്ത് കഴിയുന്നത് , ഇവര്‍ക്ക് ഫയറിംഗ് സ്‌ക്വാഡോ ഇലക്ട്രിക് ചെയറോ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട് .

പി പി ചെറിയാന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular