Friday, May 3, 2024
HomeKeralaജാതിവ്യവസ്ഥയ്ക്കെതിരെ പോരാടിയ ഡോ. ഭീം റാവു അംബേദ്കറിന്‍്റെ സ്‌മരണകള്‍ തുടിക്കുന്ന ദിനമാണിത്; മുഖ്യമന്ത്രി

ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടിയ ഡോ. ഭീം റാവു അംബേദ്കറിന്‍്റെ സ്‌മരണകള്‍ തുടിക്കുന്ന ദിനമാണിത്; മുഖ്യമന്ത്രി

അംബേദ്കര്‍ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നും ഇന്ത്യയുടെ ശാപമായി തുടരുന്ന ജാതിവ്യവസ്ഥയെന്ന കൊടിയ അനീതിക്കെതിരെ പോരാടിയ ഡോ.

ഭീം റാവു അംബേദ്കറിന്‍്റെ സ്‌മരണകള്‍ തുടിക്കുന്ന ദിനമാണിതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഭരണഘടനയെ നിര്‍വീര്യമാക്കേണ്ടത് രാജ്യത്തെ വര്‍ഗ്ഗീയ ശക്തികളുടെ ആവശ്യമാണെന്നും എന്നാല്‍ അതിനെ ചെറുക്കേണ്ടതാകട്ടെ ജനാധിപത്യ വിശ്വാസികളായ ഓരോരുത്തരുടേയും കടമയാണെന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഇന്ന് അംബേദ്കര്‍ ജയന്തി. ഇന്നും ഇന്ത്യയുടെ ശാപമായി തുടരുന്ന ജാതിവ്യവസ്ഥയെന്ന കൊടിയ അനീതിക്കെതിരെ പോരാടിയ ഡോ. ഭീം റാവു അംബേദ്കറിന്‍്റെ സ്‌മരണകള്‍ തുടിക്കുന്ന ദിനമാണിത്. അദ്ദേഹത്തിന്‍്റെ രാഷ്ട്രീയ ജീവിതം ജാതി വിവേചനത്തിനെതിരെയുള്ള സമരങ്ങള്‍ക്ക് ഇന്നും ഊര്‍ജ്ജം പകരുന്നു.

ഇന്ത്യന്‍ ജനാധിപത്യത്തിന്‍്റെ അടിത്തറ തീര്‍ത്തിരിക്കുന്ന നമ്മുടെ മഹത്തായ ഭരണഘടനയുടെ മുഖ്യശില്പിയെന്ന നിലയ്ക്കും അംബേദ്കറുടെ സംഭാവനകള്‍ സുപ്രധാനമാണ്.

വര്‍ഗീയ ഫാസിസ്റ്റ് രാഷ്ട്രീയവും നവലിബറല്‍ മുതലാളിത്ത നയങ്ങളും ഭരണഘടനാ മൂല്യങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഈ കാലത്ത് ജനാധിപത്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍്റെ ആശയങ്ങളുടെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്നു.

ഇന്ത്യന്‍ ജനാധിപത്യത്തിന്‍്റെ ആണിക്കല്ലായ ഭരണഘടനയെ നിര്‍വീര്യമാക്കേണ്ടത് രാജ്യത്തെ വര്‍ഗ്ഗീയ ശക്തികളുടെ ആവശ്യമാണ്‌. അതിനെ ചെറുക്കേണ്ടതാകട്ടെ ജനാധിപത്യ വിശ്വാസികളായ ഓരോരുത്തരുടേയും കടമയും.

ആ ചെറുത്തു നില്പിനു കൂടുതല്‍ കരുത്തും ദിശാബോധവും പകരാന്‍ അംബേദ്കറിന്‍്റെ ഉജ്ജ്വലമായ പോരാട്ടങ്ങള്‍ നമുക്ക് പ്രചോദനമാകണം. ജാതി ചൂഷണങ്ങളും അസമത്വങ്ങളും ഇല്ലാത്ത ഒരു ലോകത്തിനായി മനുഷ്യര്‍ പോരാടുന്ന കാലത്തോളം അദ്ദേഹം വിസ്മൃതിയിലാണ്ടു പോകാന്‍ നാം അനുവദിക്കരുത്. ഏവര്‍ക്കും ഹൃദയപൂര്‍വം അംബേദ്കര്‍ ജയന്തി ആശംസകള്‍ നേരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular