Friday, May 3, 2024
HomeGulfഇഷ്ടാനുസരണം രുചിക്കൂട്ടൊരുക്കാം; സുഹാറില്‍ 'മഷ്ഹൂര്‍' ഫുഡ്മാര്‍ട്ടിന് തുടക്കം

ഇഷ്ടാനുസരണം രുചിക്കൂട്ടൊരുക്കാം; സുഹാറില്‍ ‘മഷ്ഹൂര്‍’ ഫുഡ്മാര്‍ട്ടിന് തുടക്കം

മസ്കത്ത്: രാജ്യത്തെ മുന്‍നിര ഭക്ഷ്യോല്‍പന്ന കമ്ബനിയായ ഷാഹി ഫുഡ്‌സ് ആന്‍ഡ് സ്‌പൈസസ് ഉപഭോക്താക്കള്‍ക്ക് പുത്തന്‍ സേവനമൊരുക്കി സുഹാറില്‍ ‘മഷ്ഹൂര്‍’ ഫുഡ്മാര്‍ട്ടിന് തുടക്കം കുറിച്ചു.

സഹാറിലെ വാലി ഷെയ്ഖ് സെയ്ഫ് ബിന്‍ മുഹന്ന അല്‍ ഹിനായി കാര്‍മികത്വത്തിലായിരുന്നു പുതിയ സംരംഭത്തിന് തുടക്കമിട്ടത്. ലോകത്തി‍െന്‍റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഗുണനിലവാരമുള്ള സുഗന്ധവ്യഞ്ജനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇതില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം തെരഞ്ഞെടുത്ത് തങ്ങളുടെ രുചിക്കൂട്ടുകള്‍ക്കുള്ള അളവില്‍ ഇവിടെ നിന്നു പൊടിച്ചെടുക്കാം എന്നതാണ് ‘മഷ്ഹൂര്‍’ ഫുഡ്മാര്‍ട്ടി‍െന്‍റ പ്രത്യേകത. ഒമാനില്‍ ഇത്തരത്തിലുള്ള സംരംഭം ആദ്യത്തേതാണെന്ന് മാനേജ്മെന്‍റ് ഭാരവാഹികള്‍ പറഞ്ഞു

ഇതിനു പുറമെ പയര്‍ വര്‍ഗങ്ങള്‍, ഈത്തപ്പഴം, ഉണങ്ങിയ പഴങ്ങള്‍, പ്രീമിയം ഗുണനിലവാരമുള്ള മാംസങ്ങള്‍, മിഠായികള്‍, പാനീയങ്ങള്‍, മറ്റു പലചരക്ക് സാധനങ്ങള്‍ തുടങ്ങി ഷാഹിയുടെ എല്ലാ ഉല്‍പനങ്ങളും ഇവിടെനിന്ന് ലഭിക്കും. രുചിയിലും പോഷകങ്ങളിലും ഒരു കുറവും നഷ്ടപ്പെടാതിരിക്കാന്‍ വാട്ടര്‍-കൂള്‍ഡ് ഗ്രൈന്‍ഡറുകളുള്ള അത്യാധുനിക മില്ലിങ് സാങ്കേതികവിദ്യയാണ് ‘മഷ്ഹൂറി’ല്‍ സജ്ജീകരിച്ചിരിക്കുന്നത്. ഉന്നതനിലവാരമുള്ള ആട്ട, മൈദ തുടങ്ങിയ ധാന്യങ്ങളും ഇവിടെനിന്ന് പൊടിച്ചു കൊണ്ടുപോകാം.

മിഡിലീസ്റ്റില്‍തന്നെ ഏറ്റവും വലിയ കോഫി സംസ്‌കരണ സൗകര്യമുള്ള കമ്ബനിയാണ് ഷാഹി. മികച്ച കഹ്‌വ മിശ്രിതങ്ങളും ഉല്‍പാദിപ്പിക്കുന്നുണ്ട്. ‘മഷ്ഹൂറില്‍, കാപ്പി പ്രേമികള്‍ക്ക് ഇഷ്ടാനുസൃതമായി വറുത്തെടുക്കാനും അവരുടെ പ്രിയപ്പെട്ട കോഫി മിശ്രിതമാക്കാനും കഴിയും. ഇത് ലൈറ്റ് റോസ്റ്റ്, ഡാര്‍ക്ക് റോസ്റ്റ്, എക്സ്ട്രാ ഡാര്‍ക്ക് റോസ്റ്റ് എന്നിങ്ങനെ വറുത്തെടുക്കുകയോ അല്ലെങ്കില്‍ പൊടിച്ചെടുക്കുകയോ ചെയ്യാം. ഏലം, കുങ്കുമപ്പൂവ്, ഗ്രാമ്ബൂ, കറുവപ്പട്ട തുടങ്ങിയവയുമായി ഇത് സംയോജിപ്പിക്കുകയും ചെയ്യാമെന്നും ജനങ്ങള്‍ക്ക് മികച്ച അനുഭവമായിരിക്കും ‘മഷ്ഹൂര്‍’ നല്‍കുകയെന്നും ഷാഹി ഫുഡ്‌സ് ആന്‍ഡ് സ്‌പൈസസ് കമ്ബനി ചെയര്‍മാന്‍ ഇബ്രാഹിം മുഹമ്മദ് നാസര്‍ അല്‍ റവാഹി പറഞ്ഞു. ഓരോ ഉല്‍പന്നങ്ങളും ഞങ്ങളുടെ ലബോറട്ടറിയില്‍ പരിശോധിച്ച്‌ ഗുണ നിലവാരം ഉറപ്പു വരുത്തുന്നുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് അഷ്‌റഫ് മുളംപറമ്ബില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular