Thursday, May 2, 2024
HomeUSAകാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കൊന്ന പ്രതി പിടിയിൽ; ഒരു കൊല കൂടി ചെയ്‌തു

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കൊന്ന പ്രതി പിടിയിൽ; ഒരു കൊല കൂടി ചെയ്‌തു

ടൊറന്റോ, ഏപ്രിൽ 13: ഏപ്രിൽ 7 ന് ടൊറന്റോയിൽ  വെടിയേറ്റ് മരിച്ച ഇന്ത്യൻ വിദ്യാർത്ഥി കാർത്തിക് വാസുദേവിന്റെ കൊലയാളിയെ ടൊറന്റോ പോലീസ് അറസ്റ്റ് ചെയ്തു.

റിച്ചാർഡ് ജോനാഥൻ എഡ്വിൻ (39) എന്നയാളെ വീഡിയോ ദൃശ്യങ്ങളിൽ നിന്ന് പോലീസ് കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്തു.

ഷെർബോൺ സബ്‌വേ സ്‌റ്റേഷനു പുറത്ത് 21 കാരനായ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ വൈകുന്നേരം അഞ്ച് മണിയോടെ പ്രതി ഒന്നിലധികം തവണ വെടിയുതിർത്തതായി പോലീസ് പറഞ്ഞു.   വെടിവയ്‌പ്പിനുശേഷം പ്രതി സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു.

ഇന്ത്യൻ വിദ്യാർത്ഥിയെ കൊലപ്പെടുത്തി രണ്ട് ദിവസത്തിന് ശേഷം, പ്രതി മറ്റൊരു വ്യക്തിയെയും  വെടിവച്ചു കൊന്നു — 35 കാരനായ എലിയാ എലിയാസർ മഹെപത്ത് –അയാൾ  തെരുവിലൂടെ നടക്കുമ്പോൾ  ഒന്നിലധികം തവണ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുകയായിരുന്നു.

ടൊറന്റോ പോലീസ് മേധാവി ജെയിംസ് രാമർ പറയുന്നതനുസരിച്ച്, വീഡിയോ നിരീക്ഷണ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്തുകയും ഞായറാഴ്ച രാത്രി ടൊറന്റോയിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.

പ്രതിയിൽ നിന്ന് റൈഫിൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും പോലീസ് പിടിച്ചെടുത്തു.

പോലീസ് മേധാവി പറഞ്ഞു, കൂടുതൽ ഇരകൾ ഉണ്ടാകാമായിരുന്നു. എപ്പോൾ എന്നറിയില്ല, പക്ഷേ അയാൾക്ക് വീട്ടിൽ ഒരു ആയുധശേഖരം ഉണ്ടായിരുന്നു, ഇത് ആദ്യപടി ആയിരിക്കാമെന്ന് ഞാൻ വിശ്വസിക്കുന്നു.

കൊല്ലപ്പെട്ടവരെ പ്രതികൾക്ക് പരിചയമില്ലെന്ന് പോലീസ് പറഞ്ഞു.

ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിന് രണ്ട് കുറ്റങ്ങൾ ചുമത്തപ്പെട്ട പ്രതിയെ ടൊറന്റോ കോടതിയിൽ ഹാജരാക്കി.

ഇയാൾക്ക് ക്രിമിനൽ റെക്കോർഡ് ഇല്ലാത്തതിനാൽ, കാർത്തിക് വാസുദേവിന്റെയും 35 കാരനായ ടൊറന്റോകാരന്റെയും കൊലപാതകത്തിന് പിന്നിലെ കാരണം അറിയാൻ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular