Friday, April 26, 2024
HomeIndiaഅധികാരമില്ലാത്ത രാഹുല്‍

അധികാരമില്ലാത്ത രാഹുല്‍

കേന്ദ്രത്തില്‍ അധികാരമില്ലാത്ത കോണ്‍ഗ്രസിന്റെ സ്ഥിതി വളരെ ദയനീമാണ്. കോണ്‍ഗ്രസിനെ നയിക്കാന്‍ ശക്തനായ ഒരു നേതാവ് ഇല്ലാത്തതും പ്രശ്‌നമാണ്. ബിജെപിയെ പോലെ പണവും പവറുമുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിക്കെതിരേ പോരാടാനുള്ള കരുത്ത് കോണ്‍ഗ്രസിനില്ല എന്ന സത്യം അംഗീകരിക്കാതെയിരിക്കാന്‍ വയ്യ. ഇതിനു പ്രധാന കാരണം പാര്‍ട്ടിക്കൊരു നേതാവ് ഇല്ലെന്നുള്ളതാണ്.

രാഹുല്‍ഗാന്ധി വെറും പ്രവര്‍ത്തകന്‍ മാത്രമായി താഴോട്ടു പോകുന്നുവെന്നതാണ് പ്രധാന പ്രശ്‌നം. അഖിലേന്ത്യാ പ്രസിഡന്‍ര് സ്ഥാനത്തു നിന്നും രാജി വച്ചു ഒളിച്ചോടുന്ന രാഹുല്‍ ഗാന്ധി തന്നെയാണ് ഇപ്പോഴത്തെ അഖിലേന്ത്യാ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി ശക്തികേന്ദ്രങ്ങളെ നിയമന്ത്രിക്കുന്നതെന്നവിരോദഭാസമുണ്ട്. അധികാരമില്ലെങ്കിലും പാര്‍ട്ടിയില്‍ ഇടപെടുന്നു. എന്നാല്‍ പ്രസിഡന്റ്പദവി രോഗബാധിതയായ സോണിയഗാന്ധിയില്‍ നിന്നും ഏറ്റൈടുത്തിട്ടു ഇടപെടല്‍ നടത്തിയാല്‍ പോരേ എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

സ്ഥാനം വേണ്ട, എന്നാല്‍ പാര്‍ട്ടിയില്‍ ഇടപെടുമെന്ന നിലപാട് ശരിയല്ല. അധികാരത്തില്‍ ഇരുന്നു കൊണ്ടു മാത്രമേ പാര്‍ട്ടിയെ ശരിയായി നയിക്കാന്‍ സാധിക്കൂ. വെറും എംപി മാത്രമാണ് രാഹുല്‍ഗാന്ധി. അത് ഇപ്പോഴും കോണ്‍ഗ്രസുകാര്‍ക്കും മനസിലായിട്ടില്ല. രാഹുല്‍ പറഞ്ഞാല്‍ സ്ഥാനമായി എന്ന തെറ്റായ ധാരണയാണ് ഇവര്‍ക്കുള്ളത്. സോണിയാഗാന്ധികഴിഞ്ഞാല്‍ കെ.സി. വേണുഗോപാലാണ് പാര്‍ട്ടിയുടെ പവര്‍. പാവം വേണുവിനറിയില്ല തന്റെ പവര്‍. രാഹുല്‍ വന്നാല്‍ എഴുന്നേറ്റുനില്‍ക്കും.

രാഹുലിന്റെ പിന്നാലെ നടക്കും. ഇതാണ് കോണ്‍ഗ്രസിന്റെ പരാജയം. ഇതു കേരള കോണ്‍ഗ്രസ് എന്ന ചെറുകിട പാര്‍ട്ടിയില്‍ കണ്ടിട്ടുണ്ട്. കെ.എം.മാണി ജീവിച്ചിരിക്കുമ്പോള്‍ പാര്‍ട്ടിയെ നയിച്ച ജോസ് കെ മാണിയെ പോലെ.നിഴലായി ജോസായിരുന്നു പവര്‍.

കേന്ദ്രത്തിലേക്കു കോണ്‍ഗ്രസ് തിരിച്ചു വരണമെങ്കില്‍ ഒരു ശക്തനായ അധ്യക്ഷനായി രാഹുല്‍ വരണം. അല്ലെങ്കില്‍ വേറൊരു നേതാവ് വരണം. ഇല്ലെങ്കില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമായി തുടരും. മുസ്ലീം പ്രീണനം നിര്‍ത്തി കോണ്‍ഗ്രസ് എല്ലാവിഭാഗം ജനങ്ങളെയും ഒന്നിച്ചു മുന്നില്‍ കണ്ടു നയിച്ചാല്‍ പ്രശ്‌നം തീരും. ഇല്ലെങ്കില്‍ ബിജെപി അധികാരത്തില്‍ തുടരും. പ്രതിപക്ഷകക്ഷികളെ ഒന്നിപ്പിക്കാന്‍ പറ്റുന്ന പാര്‍ട്ടിയായി രാഹുല്‍ മാറേണ്ടിയിരിക്കുന്നു.

മാത്യു ജോണ്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular