Saturday, May 4, 2024
HomeIndiaന്യൂയോർക്ക്: മൂന്നാം ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങി നാസയിലെ ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത എല്‍. വില്യംസ്. ...

ന്യൂയോർക്ക്: മൂന്നാം ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങി നാസയിലെ ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത എല്‍. വില്യംസ്. ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശവാഹനത്തിന്റെ പരിശീലനയാത്രയിലാണ് ഇത്തവണ സുനിത ഭാഗമാകുന്നത്. മേയ് 6ന് ഫ്ലോറിഡയിലെ കേപ് കാനവെറല്‍ ബഹിരാകാശ താവളത്തില്‍നിന്നാണ് സ്റ്റാർലൈനറിന്റെ വിക്ഷേപണം. അമേരിക്കൻ ബഹിരാകാശ യാത്രികനായ ബുച്ച്‌ വില്‍മോറും ദൗത്യത്തില്‍ സുനിതയോടൊപ്പം ചേരും. ഫ്ലോറിഡയിലെ കേപ് കാനവെറല്‍ ബഹിരാകാശ താവളത്തില്‍ നിന്നാണ് സ്റ്റാർലൈനറിന്റെ വിക്ഷേപണം. മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ പരീക്ഷണയാത്ര കൂടിയാണിന്ത്. വാണിജ്യാവശ്യങ്ങള്‍ക്ക് സ്റ്റാർലൈനർ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നാസയുമായിച്ചേർന്നുള്ള ഈ പരീക്ഷണം. 2006 ഡിസംബർ 9 ന് ആണ് 58 കാരിയായ സുനിത ആദ്യ ബഹിരാകാശ യാത്ര നടത്തുന്നത്. 2007 ജൂണ്‍ 22 വരെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ അവർ 29 മണിക്കൂറും 17 മിനിറ്റും ബഹിരാകാശത്തുത്ത് നടന്ന് റെക്കോഡിട്ടു. 2012-ല്‍ വീണ്ടും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിത അന്നും അവിടെ നടന്നു. രണ്ട് ദൗത്യങ്ങളിലുമായി ആകെ നടത്തത്തിന്റെ സമയം 50 മണിക്കൂറും 40 മിനിറ്റുമാണ്. The post സുനിതാ വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്! സ്റ്റാർലൈനറിന്റെ പരീക്ഷണദൗത്യം മെയ് 6ന്

ട്ന: ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ ബിഹാറിലെത്തിയത് വലിയ 5 ബാഗുകളുമായെന്ന് തേജസ്വി യാദവ്. വോട്ടെടുപ്പ് നടക്കുന്നിടത്ത് ബാഗുകള്‍ എത്തിക്കുകയും ചെയ്തുവെന്ന് ഗുരുതര ആരോപണമാണ് തേജസ്വി യാദവ് നഡ്ഡയ്ക്കെതിരെ ഉന്നയിച്ചത്.

ബിഹാറില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ആരോപണം ഉന്നയിച്ചത്. ബാഗുകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

”വിലക്കയറ്റം മൂലം ജനം പൊറുതിമുട്ടി. മോദി കാരണം സ്ത്രീകള്‍ക്കു താലി വാങ്ങാൻ പോലും സാധിക്കുന്നില്ല. ഭർത്താവിന്റെ ദീർഘായുസ്സിനായാണ് സ്ത്രീകള്‍ താലി അണിയുന്നത്. നോട്ട് നിരോധനകാലത്ത് സ്ത്രീകളുടെ താലി പോലും മോദി സർക്കാർ അപഹരിച്ചു. അന്ന് ക്യൂവില്‍ നിന്ന് നിരവധിപേർ മരിച്ചു.

കർഷക സമരത്തില്‍ നിരവധിപേർ രക്തസാക്ഷികളായി. കോവിഡ് ബാധിച്ച്‌ നിരവധിപേർ മരിച്ചു. ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നതിനു പകരം മോദി പത്തുവർഷത്തെ പ്രവർത്തനങ്ങളുടെ കണക്കുപറയണം.”- തേജസ്വി യാദവ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular