Tuesday, April 30, 2024
HomeUSAഒ.ഐ.സി.സി കോണ്‍ഗ്രസിന്റെ അംഗീക്രുത സംഘടനയല്ലെന്ന് സാം പിത്രോദ

ഒ.ഐ.സി.സി കോണ്‍ഗ്രസിന്റെ അംഗീക്രുത സംഘടനയല്ലെന്ന് സാം പിത്രോദ

ചിക്കാഗോ: പുതുതായി രൂപം കൊണ്ട ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എക്ക് (ഒ.ഐ.സി.സി) എതിരെ എ.ഐ.സി.സിയുടെ ഓവസീസ് കോണ്‍ഗ്രസ് ഡിപ്പാര്‍ട്ട്‌മെന്റ് ചെയർമാനും സീനിയര്‍ നേതാവുമായ സാം പിത്രോദ രംഗത്തു വന്നു.

എ.ഐ.സി.സിയുടെ ഭാഗമായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐ.ഓ.സി) അംഗീകാരം ഒ.ഐ.സി.സിക്ക് ഇല്ലെന്നദ്ദേഹം വ്യക്തമാക്കി. വിദേശ രാജ്യങ്ങളില്‍ ഐ.ഒസിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ ഇന്ത്യയിലെ സ്റ്റേറ്റ് പ്രദേശ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അധികാരമില്ല-അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കോണ്‍ഗ്രസ് ഉയര്‍ത്തീപ്പിടിക്കുന്ന മൂല്യങ്ങളായ ജനാധിപത്യം, സ്വാതന്ത്ര്യം, സാമൂഹിക നീതി, വൈവിധ്യം, സമത്വം തുടങ്ങിയവ സംബന്ധിച്ച് ഐ.ഒ.സിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപദേശങ്ങളും സഹായങ്ങളും പി.സി.സി.കള്‍ നല്‍കുന്നതിനെ സ്വാഗതം ചെയ്യുന്നു. ഐ.ഒ.സിയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ പി.സി.സികളോട് അഭ്യര്‍ഥിക്കുന്നു.

കേരള പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്റെ നിര്‍ദേശപ്രകാരം ഒ.ഐ.സി.സി. എന്ന പേരില്‍ ഒരു സമാന്തര സംഘടന അമേരിക്കയില്‍ സ്ഥാപിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്പെട്ടതിനാലാണ് ഈ വിശദീകരണമെമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഐ.ഒ.സിയുടെ കേരളാ ചാപ്റ്ററില്‍ കടുത്ത ആശയക്കുഴപ്പവും ഭിന്നിപ്പും ഉണ്ടാക്കിയിട്ടുണ്ട്. അതിനാലാണ് സംശയാതീതമായി കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഈ മെമ്മോറാണ്ടം പുറപ്പെടുവിക്കുന്നത്.

ഐ.ഒ.സിയുടെ കേരള ചാപ്റ്ററിനോട് പ്രവര്‍ത്തനം ശക്തമായി തുടരാനും അംഗസംഖ്യ വര്‍ധിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാനും പിത്രോഡ നിര്‍ദേശം നല്കി. മലയാളി സമൂഹം ഇന്ത്യന്‍ സമൂഹത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular