Wednesday, May 8, 2024
HomeKeralaമലയിൻകീഴില്‍ ബൂത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ നോട്ടുകെട്ടുകള്‍; തുക ട്രഷറിയിലേക്ക് മാറ്റി അധികൃതര്‍

മലയിൻകീഴില്‍ ബൂത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ നോട്ടുകെട്ടുകള്‍; തുക ട്രഷറിയിലേക്ക് മാറ്റി അധികൃതര്‍

തിരുവനന്തപുരം: മലയിൻകീഴില്‍ ബൂത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തി. മച്ചേല്‍ എല്‍പി സ്കൂളില്‍ 112 ബൂത്തിന് സമീപത്ത് പടിക്കെട്ടിലായി ഉപേക്ഷിച്ച നിലയില്‍ ആയിരുന്നു പണം ഉണ്ടായിരുന്നത്.

51,000 രൂപ ആണ് ബൂത്തിന് സമീപം കണ്ടെത്തിയത്. തുക ട്രഷറിയിലേക്ക് മാറ്റിയാതായി അറിയിച്ചു.

500ന്‍റെ നോട്ടുകളാണ് അധികവുമുള്ളത്. മൂന്നാല് നോട്ടുകള്‍ മാത്രം 200ന്‍റെയും 100ന്‍റെയുമുണ്ട്. രാവിലെ 8:30ഓടെ ബൂത്തില്‍ വോട്ട് ചെയ്യാൻ വരിയില്‍ നില്‍ക്കുകയായിരുന്ന ആളാണ് പണം ആദ്യം കണ്ടത്. പിന്നാലെ മറ്റുള്ളവരും സംഭവം അറിഞ്ഞു.

തുടര്‍ന്ന് പഞ്ചായത്തംഗത്തെ വിവരമറിയിക്കുകയായിരുന്നു. ഇദ്ദേഹം ഇലക്ഷൻ സ്ക്വാഡിനെ വിവരമറിയിച്ചു. വൈകാതെ തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ച്‌ മഹസര്‍ തയ്യാറാക്കി തുക മലയിൻകീഴ് ട്രഷറിയിലേക്ക് മാറ്റി.

രാവിലെയാണ് സംഭവമുണ്ടായതെങ്കിലും ഇതുവരെ പണം നഷ്ടപ്പെട്ടുവെന്ന് കാണിച്ച്‌ ആരുമെത്തിയിട്ടില്ല. വോട്ട് ചെയ്യാനെത്തിയ ആരുടെയെങ്കിലും കൈവശം നിന്ന് വീണുപോയതാകാനും മതി. അതേസമയം മറ്റേതെങ്കിലും വഴിയാണോ തുക അവിടെയെത്തിയത് എന്ന കാര്യവും അന്വേഷിക്കപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പണം കണ്ടെത്തുന്നത്, പ്രത്യേകിച്ച്‌ പോളിങ് ബൂത്തിന് സമീപത്ത് നിന്ന് കണ്ടെത്തുന്നത് ഏറെ പ്രാധാന്യമുള്ള സംഭവം തന്നെ.

Previous articleഗാസ: തെക്കൻ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണാസന്നയായ അമ്മയുടെ ഉദരത്തില്‍ നിന്ന് രക്ഷിച്ച കുഞ്ഞ് മരിച്ചു. ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷം റഫയിലെ ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് കുഞ്ഞ് സബ്രീൻ അല്‍ സകാനിയെ പ്രസവിച്ചത്. കഴിഞ്ഞ വാരാന്ത്യത്തില്‍ റഫയിലുണ്ടായ രണ്ട് വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട 16 കുട്ടികളില്‍ ബേബി സബ്രീനും ഉള്‍പ്പെടുന്നു. ഇവർ താമസിച്ചിരുന്ന ഭവന സമുച്ചയത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിലാണ് എല്ലാവരും കൊല്ലപ്പെട്ടത്. ഹമാസ് പോരാളികളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രായേല്‍ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. ശനിയാഴ്ച അർദ്ധരാത്രിക്ക് മുമ്ബ് അല്‍-സകാനി കുടുംബത്തിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടക്കുമ്ബോള്‍ സബ്രീൻ്റെ അമ്മ ഏഴര മാസം ഗർഭിണിയായിരുന്നു. അവള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഭർത്താവ് കൊല്ലപ്പെടുകയും ചെയ്തു, എന്നാല്‍ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയപ്പോഴേക്കും കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തില്‍ ജീവിച്ചിരുന്നു. അവർ സബ്രീനെ ആശുപത്രിയില്‍ എത്തിച്ചു പ്രസവ ശുശ്രൂഷകള്‍ നടത്തി. കുഞ്ഞ് സബ്രീൻ സ്ഥിരത കൈവരിക്കുകയും ആരോഗ്യം ക്രമേണ മെച്ചപ്പെടുകയും ചെയ്തിരുന്നു.
Next articleചെയ്സ് ചെയ്യുമ്ബോള്‍ പറ്റുന്ന ദൂരത്തില്‍ പന്ത് അടിക്കുക എന്നതായിരുന്നു പ്ലാൻ – ബെയര്‍സ്റ്റോ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular