Friday, April 26, 2024
HomeKeralaശ്രീജിത്തിന്റെ സ്ഥലംമാറ്റം പ്രതിസന്ധിയിലായി ദിലീപ് കേസ് അന്വേഷണം

ശ്രീജിത്തിന്റെ സ്ഥലംമാറ്റം പ്രതിസന്ധിയിലായി ദിലീപ് കേസ് അന്വേഷണം

അടുത്തമാസം അവസാനം വരെയാണ് ഹൈക്കോടതി നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഇതിനിടെ കാവ്യമാധവനേയും ദിലീപിന്റേയും കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും തെളിവു നശിപ്പിച്ച കേസില്‍ അഭിഭാഷകരേയും ചോദ്യം ചെയ്യാനുണ്ട്.

എന്നാല്‍ അന്വേഷഷണത്തില്‍ ഇതിനിടെ സര്‍ക്കാരിന്റെ പരസ്യമായ ഇടപെടലാണ് ഉണ്ടായിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ എഡിജിപി ശ്രീജിത്തിനെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തേയ്ക്ക് മാറ്റി. തെളിവു നശിപ്പിച്ച സംഭവത്തില്‍ ദിലീപിന്റെ അഭിഭാഷകരും അന്വേഷണ പരിധിയിലേയ്ക്ക് വന്നതോടെയാണ് അന്വേഷണത്തെ ആകെ തകര്‍ക്കുന്ന രീതിയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍.

പ്രമുഖ അഭിഭാഷകന്‍ ബി. രാമന്‍പിള്ളയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സ്ഥലംമാറ്റമെന്നാണ് പരക്കെ ആക്ഷേപം. പി. ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ ഉടന്‍ മുഖ്യമന്ത്രി അമേരിക്കയിലേയ്ക്ക് പോകുന്നതിന് തൊട്ടുമുമ്പ് ഐഎഎസ് തലപ്പത്ത് നടത്തിയ അഴിച്ചുപണിയില്‍ അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന രീതിയില്‍ മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്ന അന്വേഷണമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular