Sunday, May 5, 2024
HomeKeralaകോണ്‍ഗ്രസ് തകര്‍ച്ചയുടെ വക്കിലെന്ന് സുധാകരന്‍ ; ഏറ്റവും മോശം കോട്ടയം ജില്ലയില്‍

കോണ്‍ഗ്രസ് തകര്‍ച്ചയുടെ വക്കിലെന്ന് സുധാകരന്‍ ; ഏറ്റവും മോശം കോട്ടയം ജില്ലയില്‍

കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകലുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാര്‍ട്ടി സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നില്ലെന്നും പാര്‍ട്ടി ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചു വരവുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാ നേതൃയോഗത്തിലാണ് കെപിസിസി അധ്യക്ഷന്‍ കോണ്‍ഗ്രസിനെ വിലയിരുത്തിയത്.

കോട്ടയം ജില്ലയിലാണ്. ഏറ്റവും മോശം പ്രവര്‍ത്തനം നടക്കുന്നത്. സാധാരണക്കാരായ ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുകയാണ്. പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്ക് വ്യാപകമാകുന്നു. സാമൂഹിക സംഘടനകള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രശ്‌നങ്ങളുടെ കാരണവും സുധാകരന്‍ തന്നെ വ്യക്തമാക്കി.

മധ്യകേരളത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന കനത്ത തിരിച്ചടിയിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. ശക്തി കേന്ദ്രങ്ങള്‍ ആയിരുന്നിടങ്ങളില്‍ പോലും നിലവില്‍ പ്രവര്‍ത്തനം ഇല്ലാത്ത അവസ്ഥയാണ്. പ്രശ്നങ്ങളുമായെത്തുന്ന ജനങ്ങളെ സഹായിക്കണം. അല്ലാതെ വാചക കസര്‍ത്ത് മാത്രം നടത്തിയിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷും പങ്കെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular