Friday, May 3, 2024
HomeKeralaരക്താര്‍ബുദം ബാധിച്ച മൂന്നാം ക്ലാസുകാരന്‍ ചികിത്സസഹായം തേടുന്നു

രക്താര്‍ബുദം ബാധിച്ച മൂന്നാം ക്ലാസുകാരന്‍ ചികിത്സസഹായം തേടുന്നു

ഇരവിപുരം: രക്താര്‍ബുദം ബാധിച്ച ഒമ്ബതു വയസ്സുകാരന്‍ ചികിത്സസഹായം തേടുന്നു. കൂട്ടിക്കട ശാസ്താംവെളി ഗവ. ന്യൂ എല്‍.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയും ഇരവിപുരം വാളത്തുംഗല്‍ ആക്കോലില്‍ വെളിയില്‍ വീട്ടില്‍ ബൈജു-ലീന ദമ്ബതികളുടെ മകനുമായ അക്ഷയ് ബൈജുവാണ് ചികിത്സയിലുള്ളത്.

പനിയും വിട്ടുമാറാത്ത ഛര്‍ദിയുമായി സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഒരു വര്‍ഷമായി ആര്‍.സി.സിയില്‍ ചികിത്സയിലാണ്. ഗള്‍ഫിലായിരുന്ന പിതാവ് ബൈജു അവിടെ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടിലെത്തി ചികിത്സയിലാണ്. സമ്ബാദ്യങ്ങളെല്ലാം കുട്ടിയുടെ ചികിത്സക്കായി ചെലവഴിച്ചു.

ഇപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള വാഹനക്കൂലി നല്‍കാന്‍പോലും പണമില്ലാത്ത സ്ഥിതിയിലാണ്. മാതാവ് ലീനയുടെ പേരില്‍ ഇന്ത്യന്‍ ബാങ്കിന്‍റെ മയ്യനാട് ബ്രാഞ്ചില്‍ 509883646 എന്ന നമ്ബറില്‍ അക്കൗണ്ട് ആരംഭിച്ചു. ഐ.എഫ്.എസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular