Wednesday, May 8, 2024
HomeKeralaഅടിവസ്‌ത്രത്തിലും സോക്‌സിലും ഒളിപ്പിച്ചത് ഏഴ് കിലോയോളം സ്വര്‍ണം; കരിപ്പൂരില്‍ ദമ്ബതികള്‍ കസ്‌റ്റംസിന്റെ പിടിയില്‍

അടിവസ്‌ത്രത്തിലും സോക്‌സിലും ഒളിപ്പിച്ചത് ഏഴ് കിലോയോളം സ്വര്‍ണം; കരിപ്പൂരില്‍ ദമ്ബതികള്‍ കസ്‌റ്റംസിന്റെ പിടിയില്‍

മലപ്പുറം: ശരീരത്തിലും അടിവസ്‌ത്രത്തിലും സോക്‌സിലുമായി സ്വര്‍ണം കടത്തിയ ദമ്ബതികളെ കസ്‌റ്രംസ് പിടികൂടി. കരിപ്പൂര്‍ വിമാനത്താവളത്തിലാണ് സംഭവം.

ദുബായില്‍ നിന്നും കരിപ്പൂരെത്തിയ പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്‌ദു‌സമദ്, ഭാര്യയായ സഫ്‌ന എന്നിവരാണ് പിടിയിലായത്.

3672 ഗ്രാം സ്വര്‍ണം അബ്‌ദുസമദും 3642 ഗ്രാം സ്വര്‍ണം സഫ്‌നയും കടത്തി. ആകെ ഏഴ് കിലോ 300 ഗ്രാം സ്വര്‍ണമാണ് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം ആറ് കിലോ സ്വ‌ര്‍ണം പിടിച്ചതിന് പിന്നാലെയാണ് ഇന്ന് ഏഴ് കിലോ സ്വര്‍ണം പിടിച്ചെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular