Tuesday, June 25, 2024
HomeKeralaകാലവര്‍ഷം നേരത്തേ എത്തുന്നു ; വേനല്‍മഴ തുടരും

കാലവര്‍ഷം നേരത്തേ എത്തുന്നു ; വേനല്‍മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത്   കാലവര്‍ഷം നേരത്തേ എത്തുമെന്ന് സൂചന. മെയ് 20നു ശേഷം മഴ ശക്തമായി കാലവര്‍ഷത്തിന് തുടക്കം കുറിക്കാനാണ് സാധ്യത.

ജൂണില്‍ ആരംഭിച്ച്‌ സെപ്തംബറില്‍ അവസാനിക്കുന്ന കാലവര്‍ഷത്തില്‍ മധ്യ–- വടക്കന്‍ കേരളത്തില്‍ സാധാരണ മഴയും തെക്കന്‍ കേരളത്തില്‍ സാധാരണയില്‍ കുറഞ്ഞ മഴയുമാണ് ആദ്യഘട്ട പ്രവചനം.

ഇത്തവണ  മാര്‍ച്ചില്‍ ആരംഭിച്ച  വേനല്‍ മഴ  സീസണില്‍ വ്യാഴംവരെ 77 ശതമാനം അധികമഴ ലഭിച്ചു. 133.3 മില്ലി ലിറ്റര് മഴ ലഭിക്കേണ്ടിടത്ത് 236 മി.ലി മഴ ലഭിച്ചു. എല്ലാ ജില്ലയിലും അധിക മഴലഭിച്ചു.

ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടെ മഴ തുടരും  തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ മെയ് നാലോടെ രൂപപ്പെടുന്ന  ചക്രവാതച്ചുഴി   തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കുമെന്നാണ് സൂചന.

RELATED ARTICLES

STORIES

Most Popular