Thursday, May 2, 2024
HomeUSAസി ഐ എയുടെ ആദ്യ സാങ്കേതിക മേധാവിയായി ഇന്ത്യക്കാരൻ

സി ഐ എയുടെ ആദ്യ സാങ്കേതിക മേധാവിയായി ഇന്ത്യക്കാരൻ

ലോകത്തെ മികച്ച രാജ്യാന്തര രഹസ്യാന്വേഷണ സംഘടനയായ സി ഐ എയുടെ ആദ്യത്തെ മുഖ്യ സാങ്കേതിക മേധാവിയായി (ചീഫ് ടെക്നോളജി ഓഫീസർ — സി ടി ഒ) ഇന്ത്യൻ വംശജനായ നന്ദ് മുൽചന്ദാനി നിയമിതനായി. സാങ്കേതിക വിദ്യ രഹസ്യാന്വേഷണത്തിനു കൂടുതൽ മുതൽക്കൂട്ടാവുന്ന കാലഘട്ടത്തിൽ സി ഐ എ പുതുതായി തുടങ്ങി വച്ച തസ്തികയാണിത്.

സിലിക്കോൺ വാലിയിൽ 25 വർഷത്തിലേറെ പരിചയ സമ്പത്തുള്ള മുൽചന്ദാനി (51) പ്രതിരോധ വകുപ്പിൽ (ഡി ഓ ഡി) ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സെന്റർ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി സ്റ്റാർട്ടപ്പുകളുടെ സ്ഥാപകനുമാണ്.

അമൂല്യമായ പരിചയ സമ്പത്തുമായാണ് മുൻചന്ദാനി സി ഐ എ യിലേക്കു വരുന്നതെന്നു ഡയറക്ടർ വില്യം ബേൺസ് പറഞ്ഞു.

കമ്പ്യൂട്ടർ  സയൻസിൽ കോർണെലിൽ നിന്നും മാനേജ്മെന്റിൽ സ്റ്റാൻഫോഡിൽ നിന്നും  പൊതുഭരണത്തിൽ ഹാർവാഡിൽ നിന്നും ബിരുദങ്ങൾ നേടിയിട്ടുണ്ട് അദ്ദേഹം.

നേരിട്ട് ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന മുൻചന്ദാനി ഈ ചുമതല ഒരു ബഹുമതിയായാണ് കാണുന്നതെന്നു പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular