Sunday, May 12, 2024
HomeIndiaഔറംഗാബാദ് റാലി: രാജ് താക്കറെയെ അറസ്റ്റ് ചെയ്താല്‍ തിരിച്ചടിയുണ്ടാകുമെന്ന് എം.എന്‍.എസ്

ഔറംഗാബാദ് റാലി: രാജ് താക്കറെയെ അറസ്റ്റ് ചെയ്താല്‍ തിരിച്ചടിയുണ്ടാകുമെന്ന് എം.എന്‍.എസ്

മുംബൈ: ഔറംഗാബാദ് റാലിയുടെ പേരില്‍ എം.എന്‍.എസ് തലവന്‍ രാജ് താക്കറെയെ അറസ്റ്റ് ചെയ്താല്‍ തിരിച്ചടിയുണ്ടാകുമെന്ന് പാര്‍ട്ടിയുടെ പുണെ യൂനിറ്റിന്‍റെ മുന്നറിയിപ്പ്.

കഴിഞ്ഞദിവസം പൊലീസ് അനുമതി നിഷേധിച്ച ഔറംഗാബാദ് റാലിയില്‍ പങ്കെടുത്ത് സംസാരിച്ചതിന് രാജ് താക്കറെക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എം.എന്‍.എസ് പരമോന്നത നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയാണെങ്കില്‍ പുണെ നഗരത്തിലുണ്ടാകുന്ന എന്തു സംഭവത്തിനും ഉത്തരവാദി മഹാരാഷ്ട്ര സര്‍ക്കാറായിരിക്കുമെന്ന് പുണെ എം.എന്‍.എസ് മേധാവി സായിനാഥ് ബാബര്‍ ട്വീറ്റ് ചെയ്തു.

ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്ന പള്ളികള്‍ക്കു മുന്നില്‍ ഉച്ചഭാഷിണിയില്‍ ഹനുമാന്‍ കീര്‍ത്തനം ജപിക്കണമെന്ന രാജ് താക്കറെയുടെ നിര്‍ദേശവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍നിന്ന് എം.എന്‍.എസ് നേതാക്കളും പ്രവര്‍ത്തകരും വീട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, പള്ളികളില്‍നിന്ന് ഉച്ചഭാഷിണികള്‍ നീക്കണമെന്ന അന്ത്യശാസനത്തില്‍ രാജ് താക്കറെ ഉറച്ചുനില്‍ക്കുകയാണ്.

ഉച്ചഭാഷിണി നീക്കിയില്ലെങ്കില്‍ ബുധനാഴ്ച മുതല്‍ പള്ളികള്‍ക്കു മുന്നില്‍ ഹനുമാന്‍ കീര്‍ത്തനം ജപിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular