Sunday, April 28, 2024
HomeKeralaഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാനാവശ്യപ്പെടുന്നവര്‍ക്ക് വേറെ ഉദ്ദേശം: ഡബ്ല്യൂസിസിക്കെതിരെ വിമര്‍ശനവുമായി സജി ചെറിയാന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാനാവശ്യപ്പെടുന്നവര്‍ക്ക് വേറെ ഉദ്ദേശം: ഡബ്ല്യൂസിസിക്കെതിരെ വിമര്‍ശനവുമായി സജി ചെറിയാന്‍

തിരുവനന്തപുരം: ഡബ്ല്യൂസിസിക്കെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യൂസിസി ആവര്‍ത്തിച്ച്‌ ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് സജി ചെറിയാന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

റിപ്പോര്‍ട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവര്‍ക്ക് വേറെ ഉദ്ദേശമാണെന്നും മന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് സുരക്ഷിതത്വം ലഭിക്കണമെന്നതാണ് പ്രധാന ഉദ്ദേശം. സര്‍ക്കാരാണ് റിപ്പോര്‍ട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. റിപ്പോര്‍ട്ടിലെ ഉള്ളടക്കം സര്‍ക്കാര്‍ അംഗീകരിച്ചാണ് തുടര്‍ നടപടികളിലേക്ക് നടക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത് വിടുകയെന്നതിനേക്കാള്‍ ഹേമാ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുകയാണ് വേണ്ടെതെന്നും അദ്ദേഹം അറിയിച്ചു. സിനിമാ മേഖലയിലെ ജോലിക്ക് കരാര്‍ ഉള്‍പ്പെടെ പരിഗണനയിലാണെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular