Thursday, May 2, 2024
HomeIndiaകേരളത്തിലെ ദേശവിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനം കേന്ദ്രം നിരീക്ഷിക്കുന്നുണ്ടെന്ന് ജെ.പി. നഡ്ഡ

കേരളത്തിലെ ദേശവിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനം കേന്ദ്രം നിരീക്ഷിക്കുന്നുണ്ടെന്ന് ജെ.പി. നഡ്ഡ

കേരളത്തിലെ ദേശവിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ബിജെപി ദേശിയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. ഇത്തരം ശക്തികള്‍ക്കെതിരെ ഉടനെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ബിജെപിയുടെ പ്രവര്‍ത്തനം ഏറെ പ്രതിസന്ധികളെ വെല്ലുവിളിച്ചാണെന്നും പ്രത്യേകിച്ച് മലപ്പുറത്ത് ബിജെപി പ്രവര്‍ത്തിക്കുന്നത് പ്രതികൂല സാഹചര്യത്തിലാണെന്നും നഡ്ഡ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേ സമയം കോഴിക്കോട് എത്തിയ ജെപി നഡ്ഡയെ ജനപക്ഷം നേതാവ് പി.സി.ജോര്‍ജ്ജ് സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തിരുവനന്തപുരത്തെ ഹിന്ദുമഹാസമ്മേളനത്തില്‍ പങ്കെടുത്ത് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ നേരത്തെ പിസി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തില്‍ എല്‍ഡിഎഫും യുഡിഎഫും ജോര്‍ജിനെതിരെ തിരിഞ്ഞെങ്കിലും ബിജെപി പരസ്യ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular