Tuesday, May 21, 2024
HomeAsiaവെടിനിര്‍ത്തല്‍ ചര്‍ച്ച: ഹമാസ് സംഘം മടങ്ങി

വെടിനിര്‍ത്തല്‍ ചര്‍ച്ച: ഹമാസ് സംഘം മടങ്ങി

കൈറോ: ഗസ്സയില്‍ വെടിനിർത്തല്‍ ആവശ്യപ്പെട്ട് അമേരിക്കയിലെ കൊളംബിയ സർവകലാശാലയില്‍ ആരംഭിച്ച വിദ്യാർഥി പ്രക്ഷോഭം ഫ്രാൻസിലേക്കും പടരുന്നതിനിടെ കൈറോയില്‍ തിരക്കിട്ട ചർച്ചകള്‍.

ഇസ്രായേല്‍ മുന്നോട്ടുവെച്ച വെടിനിർത്തല്‍ നിർദേശങ്ങള്‍ മധ്യസ്ഥരായ ഈജിപ്ത് പ്രതിനിധികളുമായി ചർച്ച ചെയ്യാനെത്തിയ ഹമാസ് പ്രതിനിധി സംഘം മടങ്ങി. ബുധനാഴ്ചക്കകം മറുപടി രേഖാമൂലം അറിയിക്കണമെന്നാണ് ഇസ്രായേല്‍ നിർദേശം. അല്ലെങ്കില്‍ ചർച്ചക്ക് പ്രതിനിധി സംഘത്തെ അയക്കില്ല. മറുപടിയുമായി ഹമാസ് സംഘം വീണ്ടും കൈറോയില്‍ എത്തിയേക്കുമെന്നാണ് സൂചന. 30-40 ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി തടവറകളിലുള്ള ഫലസ്തീനികളെ വിട്ടയക്കാമെന്നും 40 ദിവസത്തെ വെടിനിർത്തല്‍ ആകാമെന്നുമാണ് ഇസ്രായേല്‍ മുന്നോട്ടുവെക്കുന്നത്. അതേസമയം, വെടിനിർത്തല്‍ ഉണ്ടായാലും ഇല്ലെങ്കിലും റഫയില്‍ ആക്രമണം നടത്തുമെന്നും ഹമാസിനെ ഇല്ലാതാക്കുംവരെ യുദ്ധം അവസാനിപ്പിക്കില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വീണ്ടും ഭീഷണി മുഴക്കി.

●ഇസ്രായേലിന്റെ വെടിനിർത്തല്‍ നിർദേശങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് തീവ്ര വലതുപക്ഷ മന്ത്രി ബെസലേല്‍ സ്മോട്രിച്.

●ഗസ്സ ജനതക്കും വെടിനിർത്തലിനുമിടയിലെ ഏക തടസ്സം ഹമാസാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. റഫ ആക്രമണത്തിന് മുമ്ബുള്ള അവസാന അവസരമാണിതെന്നും ഭീഷണി.

●വെടിനിർത്തല്‍ നിർദേശങ്ങള്‍ ഹമാസ് അംഗീകരിക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറണ്‍.

●റഫയില്‍ ഇസ്രായേല്‍ നടത്താനുദ്ദേശിക്കുന്ന ആക്രമണം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ പാലിച്ചായിരിക്കുമെന്ന് കരുതുന്നില്ലെന്ന് യു.കെ വിദേശകാര്യ ഉപ സെക്രട്ടറി ആൻഡ്രു മിച്ചല്‍.

●പരസ്പരം സഹകരിച്ച്‌ പ്രവർത്തിക്കുന്നത് സംബന്ധിച്ച്‌ ഹമാസ്- ഫതഹ് പ്രതിനിധികള്‍ തമ്മില്‍ ചൈനീസ് തലസ്ഥാനമായ ബീജിങ്ങില്‍ ചർച്ച. ആശാവഹമായ പുരോഗതിയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ.

●ജറൂസലമില്‍ ഇസ്രായേല്‍ പൊലീസ് ഓഫിസർക്ക് കത്തിക്കുത്തില്‍ പരിക്കേറ്റു. പ്രതിയെന്ന് കരുതുന്ന തുർക്കി വിനോദസഞ്ചാരിയെ വെടിവെച്ചുകൊന്നു

●കൊളംബിയ സർവകലാശാലയിലെ ഹാമിള്‍ട്ടണ്‍ ഹാള്‍ പിടിച്ചെടുത്ത് വിദ്യാർഥി സംഘം. ഹാളിന് ഗസ്സയില്‍ കൊല്ലപ്പെട്ട ഫലസ്തീനി ബാലിക ‘ഹിന്ദ് റജബി’ന്റെ പേര് നല്‍കി.

● പാരിസിലെ സയൻസസ് പോ സർവകലാശാലയിലും സോർബോണ്‍ സർവകലാശാലയിലും ഫലസ്തീൻ പതാക ഉയർത്തി പ്രതിഷേധം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular