Monday, May 6, 2024
HomeKeralaശ്രീനിജന്‍ മാപ്പ് പറയണമെന്ന് സാബു ജേക്കബ് ; പരിഹസിച്ച് ശ്രീനിജന്‍

ശ്രീനിജന്‍ മാപ്പ് പറയണമെന്ന് സാബു ജേക്കബ് ; പരിഹസിച്ച് ശ്രീനിജന്‍

പി.വി. ശ്രീനിജന്‍ എംഎല്‍എ മാപ്പ് പറയണമെന്ന് ട്വന്റിട്വന്റി ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്‌സ് എംഡിയുമായ സാബു ജേക്കബ്. ഇന്നലെ ആം ആദ്മിയുമായി ചേര്‍ന്ന് പുതിയ രാഷ്ട്രീയ സഖ്യം രൂപീകരിച്ചതിന് പിന്നാലെയായിരുന്നു സാബു ജേക്കബിന്റെ ആവശ്യം.

ട്വന്റി ട്വന്റി വോട്ട് പ്രതീക്ഷിക്കുന്ന ഇടത് മുന്നണി ചെയ്ത തെറ്റുകള്‍ അംഗീകരിക്കണം. വോട്ടു ചോദിക്കുന്നതിന് മുമ്പ് ആദ്യം എന്തും വിളിച്ചു പറയുന്ന സ്ഥലം എംഎല്‍എയെ സര്‍ക്കാര്‍ നിയന്ത്രിക്കണം. ട്വന്റി ട്വന്റിക്കെതിരായ അക്രമങ്ങളില്‍ ശ്രീനിജിന്‍ മാപ്പു പറയണം. കിറ്റക്‌സ് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയിട്ട് എന്ത് നിയമവിരുദ്ധ പ്രവര്‍ത്തനമാണ് കണ്ടെത്തിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വോട്ടു മാത്രം ചോദിക്കുന്നത് കൊണ്ട് കാര്യമില്ലെന്നും സാബു ജേക്കബ് പറഞ്ഞിരുന്നു.

ഇതേ തുടര്‍ന്ന് ഫേസ് ബുക്കിലൂടെയാണ് സാബു ജേക്കബിനെ പരിഹസിച്ച് പി.വി. ശ്രീനിജന്‍ രംഗത്ത് വന്നത്. ആരുടെ കയ്യിലെങ്കിലും കുന്നംകുളം മാപ്പുണ്ടെങ്കില്‍ തരണേ… ഒരാള്‍ക്ക് കൊടുക്കാനാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular