Monday, May 6, 2024
HomeKerala21 ബൂത്തുകളിലും ഉമാ തോമസ് മുന്നില്‍: പോസ്റ്റല്‍ വോട്ടില്‍ എല്‍ഡിഎഫിനും ബിജെപിക്കും സമാസമം

21 ബൂത്തുകളിലും ഉമാ തോമസ് മുന്നില്‍: പോസ്റ്റല്‍ വോട്ടില്‍ എല്‍ഡിഎഫിനും ബിജെപിക്കും സമാസമം

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ലീഡ് ഉമാ തോമസിന്.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി കഴിഞ്ഞ് വോട്ടെണ്ണല്‍ ഇവിഎം മെഷീനുകളിലേക്ക് കടന്നു. 600 ല്‍ പരം വോട്ടുകള്‍ക്കാണ് ഉമാ തോമസ് ലീഡ് ചെയ്യുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ രണ്ട് വോട്ടുകള്‍ എല്‍ഡിഎഫിനും രണ്ട് വോട്ടുകള്‍ ബിജെപിക്കും ലഭിച്ചു. മൂന്ന് വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചു. ഇലക്‌ട്രോണിക് വോട്ടുകള്‍ എണ്ണുമ്ബോള്‍ തുടക്കം മുതല്‍ തന്നെ ഉമാ തോമസ് ലീഡ് നിലനിര്‍ത്തുകയാണ്.

ഇതുവരെ 21 ബൂത്തുകളില്‍ എണ്ണിയപ്പോള്‍ എല്ലായിടത്തും ഉമാ തോമസ് ആണ് മുന്നില്‍. ആറു തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടുകളും അനുവദിച്ചിരുന്നു. എന്നാല്‍ നാല് സര്‍വീസ് വോട്ടുകളും മൂന്ന് പോസ്റ്റല്‍ ബാലറ്റുമാണ് ലഭിച്ചിരിക്കുന്നത്. ആദ്യം തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് എണ്ണി തുടങ്ങിയത്. മൂന്നു തപാല്‍ വോട്ടുകള്‍ അസാധുവായി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular