Saturday, May 4, 2024
HomeKeralaസംസ്ഥാനത്ത് പുതുതായി ഒരു ലക്ഷം മുന്‍ഗണന കാര്‍ഡുകളുടെ വിതരണോദ്ഘാടനം ഇന്ന്

സംസ്ഥാനത്ത് പുതുതായി ഒരു ലക്ഷം മുന്‍ഗണന കാര്‍ഡുകളുടെ വിതരണോദ്ഘാടനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ഒരു ലക്ഷം മുന്‍ഗണന കാര്‍ഡുകളുടെ വിതരണോദ്ഘാടനം ഇന്ന് (ജൂണ്‍ 14) വൈകിട്ട് അഞ്ചിന് അയ്യന്‍കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷത വഹിക്കും.
സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം സര്‍ക്കാരിലേക്ക് സ്വമേധയാ സറണ്ടര്‍ ചെയ്ത കാര്‍ഡുകളില്‍ 1,53,242 മുന്‍ഗണന കാര്‍ഡുകള്‍ അര്‍ഹരായവരെ കണ്ടെത്തി വിതരണം ചെയ്തിരുന്നു. ഇതിനു പുറമേയാണ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ചുള്ള 100 ദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലുമായി 1,00,757 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍കൂടി തരം മാറ്റി വിതരണം ചെയ്യുന്നത്.

ഇതോടെ ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം തരം മാറ്റി വിതരണം ചെയ്ത മുന്‍ഗണന റേഷന്‍കാര്‍ഡുകളുടെ എണ്ണം 2,53,999 ആകും.

ഏറ്റവും അര്‍ഹരായവരെ ഉള്‍ക്കൊള്ളിച്ചാണു സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് തരം മാറ്റിയ മുന്‍ഗണന കാര്‍ഡുകള്‍ നല്‍കുന്നത്. ഇതിനു പുറമെ 2,14,224 കുടുംബങ്ങള്‍ക്ക് പുതിയ റേഷന്‍കാര്‍ഡ് വിതരണം ചെയ്തിട്ടുമുണ്ട്. ചടങ്ങില്‍ വിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവര്‍ മുഖ്യാതിഥികളാകും.

സംസ്ഥാനതല ചടങ്ങിനൊപ്പം സംസ്ഥാനത്തെ 13 ജില്ലാ കേന്ദ്രങ്ങളിലും ഇതോടൊപ്പം മുന്‍ഗണന കാര്‍ഡുകളുടെ വിതരണം നടക്കും. ഇടുക്കി ജില്ലയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, തൃശ്ശൂരില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍, മലപ്പുറത്ത് മന്ത്രി വി. അബ്ദു റഹ്‌മാന്‍ എന്നിവരും മുന്‍ഗണന കാര്‍ഡ് വിതരണത്തിന് നേതൃത്വം നല്‍കും. മറ്റു ജില്ലകളില്‍ ജില്ലകളിലെ എം.എല്‍.എമാരുടെ സാന്നിദ്ധ്യത്തില്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular