Monday, May 6, 2024
HomeGulfമാസ്‌ക് പോ. തവക്കല്‍നാ പോ. സൗദിയില്‍ പ്രോട്ടോകോള്‍ പോയ്‌മറഞ്ഞു

മാസ്‌ക് പോ. തവക്കല്‍നാ പോ. സൗദിയില്‍ പ്രോട്ടോകോള്‍ പോയ്‌മറഞ്ഞു

ജിദ്ദ: കൊറോണാ പ്രോട്ടോകോളുകളില്‍ അവശേഷിക്കുന്നവയും നിര്‍ബന്ധമല്ലാതാവുകയും മഹാമാരിയിലെ പ്രോട്ടോകോള്‍ പഴങ്കഥയാവുകയും ചെയ്യുന്നതിലെ ആശ്വാസത്തിലാണ് സൗദി അറേബ്യ.

മൂന്ന് വര്‍ഷങ്ങളോളം നീണ്ട മഹാമാരിയില്‍ കവചവും കരുതലുമായി നിലനിന്ന മാസ്‌കും തവക്കല്‍നാ ആപ്പും കൂടി ഇനി നിര്ബന്ധമാവില്ലെന്ന് വരുന്നതോടെ കൊറോണയെ ഫലപ്രദമായും ആസൂത്രണ തികവോടെയും കൊറോണയെ കീഴ്‌പ്പെടുത്തിയ അഭിമാനമാണ് സൗദി അറേബിയയ്ക്ക്.

കൊറോണാ പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ വിജയകരമായി നടപ്പാക്കുകയും വാക്‌സിന്‍, ഇമ്മ്യൂണിറ്റി എന്നിവയുടെ കാര്യത്തില്‍ കൈവരിക്കാനായ മികവും പരിഗണിച്ച്‌ പ്രോട്ടോകോള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയത്തിലെ ഉത്തരവാദിത്തപ്പെട്ടവര്‍ തിങ്കളാഴ്ച അറിയിച്ചു.

ഇതിനോടനുബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് താഴെ:

അടച്ച സ്ഥലങ്ങളില്‍ (ഇന്‍ഡോര്‍) മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമല്ല. എന്നാല്‍, മക്കാ – മദീനാ ഹറം ശരീഫ് പള്ളികള്‍, രണ്ടാം ഡോസ് വാക്സിനും മൂന്നാം ഡോസ് (ബൂസ്റ്റര്‍) വാക്സിനും തമ്മിലുള്ള ഇടവേള എട്ട് മാസം എന്നാക്കി. മൂന്ന് മാസം എന്നുള്ളതാണ് എട്ട് ആക്കിയിരിക്കുന്നത്.

സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനും പരിപാടികള്‍, ആഘോഷങ്ങള്‍, കൂടിച്ചേരലുകള്‍, പൊതുഗതാഗത വാഹനങ്ങള്‍ എന്നിവയില്‍ ചേരുന്നതിനും ഇമ്മ്യൂണിറ്റിയും അതിന്റെ അടിസ്ഥാനത്തിലുള്ള തവക്കല്‍നാ ആപ്പിലെ പദവിയും നിര്‍ബന്ധമാക്കില്ല. അതേസമയം, സ്വാഭാവികമായും ഇമ്മ്യൂണിറ്റി അനിവാര്യമായ സംഗതികള്‍ ഇതില്‍ ഉള്‍പ്പെടില്ല.

അപ്രകാരം, മാസ്‌ക്, ഇമ്മ്യൂണിറ്റി എന്നിവയുടെ കാര്യത്തില്‍ പൊതുജനാരോഗ്യ വിഭാഗമായ “വിഖായ” നിര്‍ദേശിക്കുന്ന പ്രത്യേക സ്ഥലങ്ങള്‍, ഇവനറ്റുകള്‍, സംഭവങ്ങള്‍ എന്നിവ ഉള്‍പ്പെടില്ല. “വിഖായ” കൈക്കൊള്ളുന്ന പ്രോട്ടോകോളുകള്‍ പാലനം തുടരും.

അതുപോലെ, സ്ഥാപനങ്ങള്‍, ഇവനറ്റുകള്‍, വാഹനങ്ങള്‍ എന്നിവ പരമാവധി ആരോഗ്യ പരിരക്ഷ മുന്‍നിര്‍ത്തി ഇമ്മ്യൂണിറ്റിയും ആരോഗ്യ പദവിയും നിര്‍ബന്ധമാക്കുകയാണെങ്കില്‍ അതും പുതിയ തീരുമാനത്തില്‍ ഉള്‍പ്പെടില്ല.

വാക്സിന്‍ സ്വീകരിക്കുക, ഇമ്മ്യൂണിറ്റി കൈവരിക്കുക എന്നതിനായി രാജ്യം ഏര്‍പ്പെടുത്തിയിട്ടുള്ള നടപടികള്‍ തുടര്‍ന്നും പൂര്‍ണമായി പാലിക്കാന്‍ പൊതുജനങ്ങളെ സൗദി ആഭ്യന്തര വകുപ്പ് ഉണര്‍ത്തിച്ചു.

കൊറോണ സംബന്ധിച്ച തീരുമാനങ്ങള്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന മഹാമാരി അവലോകങ്ങളുടെ അടിസ്ഥാനത്തില്‍ നിരന്തരം മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായിരിക്കുമെന്ന് മന്ത്രാലയം സൂചിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular