Saturday, May 4, 2024
HomeKeralaഎസ്.എസ്.എല്‍.സി; മികവ് നിലനിര്‍ത്തി ആലപ്പുഴ

എസ്.എസ്.എല്‍.സി; മികവ് നിലനിര്‍ത്തി ആലപ്പുഴ

ആലപ്പുഴ: എസ്.എസ്.എല്‍.സി പരീക്ഷയിലെ വിശയശതമാനത്തില്‍ ആലപ്പുഴ ജില്ലയ്ക്ക് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സംസ്ഥാനത്ത് രണ്ടാം സ്ഥാനം.

ജില്ലയില്‍ പരീക്ഷയെഴുതിയ 21941 വിദ്യാര്‍ഥികളില്‍ 21879 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 99.72 ആണ് വിജയശതമാനം.

വിജയികളില്‍ 2081 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഇതില്‍ 1500 പേര്‍ പെണ്‍കുട്ടികളും 581 പേര്‍ ആണ്‍കുട്ടികളുമാണ്.ജില്ലയിലെ 195 സ്‌കൂളുകളില്‍ 162 സ്‌കൂളുകള്‍ 100 ശതമാനം വിജയം കൈവരിച്ചു. സമ്ബൂര്‍ണ വിജയം കൈവരിച്ച സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഒന്നാമത് പൂങ്കാവ് എം.ഐ.എച്ച്‌.എസ് ആണ്- 354 പേര്‍.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 508 പേരും എയ്ഡഡ് സ്‌കൂളുകളില്‍ 1517 പേരും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 56 പേരും ഫുള്‍ എ പ്ലസ് നേടി. മാവേലിക്കര-739, ആലപ്പുഴ-712, ചേര്‍ത്തല-470 കുട്ടനാട്-160 എന്നിങ്ങനെയാണ് ഫുള്‍ എ പ്ലസ് നേടിയവരുടെ വിദ്യാഭ്യാസ ജില്ല തിരിച്ചുള്ള കണക്ക്.

വിദ്യാഭ്യാസ ജില്ലകളില്‍ വിജയശതമാനത്തില്‍ കുട്ടനാട് ഒന്നാമതെത്തി -99.9 ശതമാനം. ആലപ്പുഴ-99.84, ചേര്‍ത്തല-99.71, മാവേലിക്കര-99.57 എന്നിങ്ങനെയാണ് മറ്റു വിദ്യാഭ്യാസ ജില്ലകളിലെ വിജയശതമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular