Friday, April 26, 2024
HomeIndiaസജ്ഞയ് റാവത്തിന്റെ കോലം കത്തിച്ച്‌ ശിവസേന‍ാ പ്രവര്‍ത്തകര്‍; ഷിന്‍ഡെയെ അനുകൂലിച്ച്‌ താനെയില്‍ വന്‍ ക്യാമ്ബൈന്‍

സജ്ഞയ് റാവത്തിന്റെ കോലം കത്തിച്ച്‌ ശിവസേന‍ാ പ്രവര്‍ത്തകര്‍; ഷിന്‍ഡെയെ അനുകൂലിച്ച്‌ താനെയില്‍ വന്‍ ക്യാമ്ബൈന്‍

മുംബൈ: താനെയില്‍ എം.പി സജ്ഞയ് റാവത്തിന്റെ കോലംകത്തിച്ച്‌ ശിവസേനാ പ്രവര്‍ത്തകര്‍. തീന്‍ ഹാത്ത് നാകയിലാണ് പ്രവര്‍ത്തകര്‍ ഉദ്ധവ് പക്ഷത്തിലെ കരുത്തനായ റാവത്തിന്റെ കോലം കത്തിച്ചത്.

കഴിഞ്ഞ ദിവസം ശിവസേനയുടെ ചന്ദന്‍വാഡിയിലെ ഓഫീസില്‍ സ്ഥാപിച്ചിരുന്ന ഉദ്ധവ് താക്കറെയുടെ ഫഌക്‌സില്‍ കരിയോയില്‍ ഒഴിച്ചിരുന്നു.

ഗുവാഹത്തിയില്‍ നിന്നും എംഎല്‍എമാര്‍ ജീവനോടെ മുംബൈയില്‍ എത്തില്ലായെന്ന സജ്ഞയ് റാവത്തിന്റെ പ്രസ്താവനയാണ് ഷിന്‍ഡെ അനുകൂലികളെ പ്രകോപിപ്പിച്ചത്. ഷിന്‍ഡെയുടെ മകനും കല്ല്യാണില്‍ നിന്നുള്ള ലോക്‌സഭാംഗവുമായ ശ്രീകാന്തിന്റെ കാറിന് നേരെ കഴിഞ്ഞ ദിവസം ഉദ്ധവ് അനുകൂലികള്‍ അക്രമം നടത്തിയിരുന്നു.

ശിവസേനയുടെ ശക്തി കേന്ദ്രമാണ് താനെ. വിമതരുടെ നേതാവ് ഏകനാഥ് ഷിന്‍ഡെയ്ക്ക് നിര്‍ണായക സ്വാധീനമാണ് ഇവിടെയുള്ളത്.

അതേ സമയം മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് ഏക്‌നാഥ് ഷിന്‍ഡെ നല്‍കിയ ഹര്‍ജിയില്‍ ഹര്‍ജിയില്‍ വിമതര്‍ക്ക് അനുകൂലമായി വിധി പുറത്തുവന്നു. ജൂലൈ 11 വരെ നോട്ടീസിന് കാലാവധി നീട്ടി നല്‍കിയ കോടതി തല്‍സ്ഥിതി തുടരണമെന്നും നിര്‍ദേശിച്ചു. അഞ്ച് എതിര്‍ കക്ഷികള്‍ക്കും കോടതി നോട്ടീസ് അയച്ചു.

എംഎല്‍എമാരുടെ കുടുംബങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും സുപ്രീംകോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.

ഞായറാഴ്ച വൈകീട്ട് 6.30നായിരുന്നു വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ശിവസേനയുടെ നിയമസഭാ കക്ഷി നേതാവായി അജയ് ചൗധരിയെ തെരഞ്ഞെടുത്ത നടപടി നിയമവിരുദ്ധമാണെന്നും ശിവസേനയുടെ മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നും ഷിന്‍ഡെ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഗുവാഹത്തിയില്‍ ഹോട്ടലില്‍ കഴിയുന്ന വിമത എംഎല്‍എമാരുടെ യോഗത്തിന് ശേഷമാണ് ഷിന്‍ഡെ കോടതിയില്‍ ഹര്‍ജ നല്‍കിയത്.

അതേസമയം രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ശിവസേനയുടെ 15 വിമത എംഎല്‍എമാര്‍ക്ക് കേന്ദ്രം വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഷിന്‍ഡെ ക്യാംപിലുള്ള എംഎല്‍എമാരുടെ ഓഫീസുകള്‍ക്കും സ്വത്തുക്കള്‍ക്കും നേരെ ഉദ്ധവ് വിഭാഗക്കാര്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നാണ് നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular