Saturday, May 4, 2024
HomeKeralaഅടിമാലി താലൂക്ക് ആശുപത്രിയില്‍ പൊലീസ് സര്‍ജന്‍ വേണമെന്ന ആവശ്യമുയരുന്നു

അടിമാലി താലൂക്ക് ആശുപത്രിയില്‍ പൊലീസ് സര്‍ജന്‍ വേണമെന്ന ആവശ്യമുയരുന്നു

അടിമാലി: അടിമാലി താലൂക്ക് ആശുപത്രിയില്‍ പൊലീസ് സര്‍ജന്‍ ഇല്ലാത്തത് ജനങ്ങളെ വലക്കുന്നു. ദേവികുളം, ഉടുമ്ബന്‍ ചോല താലൂക്കുകളില്‍ ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇപ്പോള്‍ ഇടുക്കി, കോട്ടയം മെഡിക്കല്‍ കോളജുകളിലേക്കാണ് മൃതദേഹം കൊണ്ടുപോകുന്നത്.

മറയൂര്‍, കാന്തല്ലൂര്‍ മേഖലയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ മൃതദേഹവുമായി ബന്ധുക്കള്‍ 170 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. ഇതു മൂലം മരണത്തിന്റെ മൂന്നാം ദിവസമാണ് പലപ്പോഴും സംസ്‌കരിക്കാന്‍ കഴിയുക.ഇടുക്കി മെഡിക്കല്‍ കോളജില്‍ ഒരു പൊലീസ് സര്‍ജന്‍ മാത്രമാണുള്ളത്. അവശ്യ ഘട്ടത്തില്‍ അന്വേഷിക്കുമ്ബോഴെല്ലാം ഇദ്ദേഹം അവധിയിലാണെന്നാണ് ലഭിക്കുന്ന മറുപടി. ഇത്തരം ഘട്ടത്തില്‍ അടിമാലിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ കോട്ടയം മെഡിക്കല്‍ കോളജില്‍ പോകേണ്ട അവസ്ഥയാണ്.

ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ പൊലീസ് സര്‍ജന്റെ ആവശ്യം ഉയരുന്നത്. ആശുപത്രി വികസന സമിതി ഇത് സംബന്ധിച്ച്‌ ഒരു വര്‍ഷം മുമ്ബ് ആരോഗ്യ വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. ഇതിലും നടപടി ഒന്നും ഉണ്ടായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular