Saturday, May 4, 2024
HomeKeralaസംസ്ഥാനത്ത് 'നിഴല്‍ മന്ത്രിസഭ' രൂപവത്ക്കരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ബി ജെ പി

സംസ്ഥാനത്ത് ‘നിഴല്‍ മന്ത്രിസഭ’ രൂപവത്ക്കരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ബി ജെ പി

തിരുവനന്തപുരം | സംസ്ഥാന നിയമസഭയില്‍ ഒരാളെ പോലും എത്തിക്കാനായില്ലെങ്കിലും കേരളത്തില്‍ ഒരു ‘നിഴല്‍ മന്ത്രിസഭ’ രൂപവ്ത്ക്കരിക്കാന്‍ ബി ജെ പി നീക്കം.

വിവിധ ജനകീയ വിഷങ്ങള്‍ ഇടപെട്ട് സര്‍ക്കാറിന്റെ ശ്രദ്ധകൊണ്ടുവരുന്നതിനാണ് ഇത്തരം ഒരു നീക്കം. കേന്ദ്ര- സംസ്ഥാന പദ്ധതികളുടെ നടത്തിപ്പു വിലയിരുത്താനും പരാതികളിലും ക്രമക്കേടുകളിലും ഇടപെടാനുമാണ് നിഴല്‍ മന്ത്രിസഭ എന്ന ആശയമെന്നാണ് ബി ജെ പിക്കാര്‍ പറയുന്നത്. ഓരോ വകുപ്പിന്റെയും ചുമതല ലോക്‌സഭ, നിയമസഭാ മണ്ഡലം തലത്തില്‍ നേതാക്കള്‍ക്കു നല്‍കും. പാലക്കാട് നടന്ന ബി ജെ പി നേതൃശിബിരത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ആശയം മുന്നോട്ടുവെച്ചത്.

വിരമിച്ച ഉദ്യോഗസ്ഥരേയും പ്രൊഫഷണലുകളേും ഉള്‍പ്പെടുത്തി കേരളത്തെക്കുറിച്ച്‌ അക്കാദമിക, രാഷ്ട്രീയതല കാഴ്ചപ്പാടുകള്‍ക്കു രൂപം നല്‍കും. പുതിയ കേരളത്തിനായി സമഗ്രരൂപയുണ്ടാക്കി പ്രവര്‍ത്തിക്കാനുമാണ് നീക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular