Saturday, May 4, 2024
HomeKeralaയൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, ഷാഫി പറമ്ബിലിനെതിരെ ദേശീയ നേതൃത്വത്തിന് കത്ത്

യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, ഷാഫി പറമ്ബിലിനെതിരെ ദേശീയ നേതൃത്വത്തിന് കത്ത്

തിരുവനന്തപുരം> വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് തെളിയിക്കുന്ന വാട്സ്‌ആപ്പ് ​ഗ്രൂപ്പിലെ ചാറ്റുകള്‍ പുറത്തായതിന് പിന്നാലെ യൂത്ത് കോണ്‍​ഗ്രസില്‍ പൊട്ടിത്തെറി.

യൂത്ത് കോണ്‍​ഗ്രസ് ഔദ്യോ​ഗിക ​ഗ്രൂപ്പിലെ വാട്സ്‌ആപ്പ് ചാറ്റുകള്‍ ചോരുന്നത് ബോധ്യപ്പെട്ടിട്ടും സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബില്‍ നടപടിയെടുക്കുന്നില്ലെന്ന് കാട്ടി ഒരു വിഭാ​ഗം നേതാക്കള്‍ ദേശീയ നേതൃത്വത്തിന് കത്തയച്ചു.

നാല് വൈസ് പ്രസിഡന്റുമാരും നാല് ജനറല്‍ സെക്രട്ടറിമാരും നാല് സെക്രട്ടറിമാരും ഒപ്പിട്ട കത്താണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസന്‍ നല്‍കിയത്. മുഖ്യമന്ത്രിയെ വിമാനത്തില്‍ കരിങ്കൊടി കാണിക്കാനും അക്രമിക്കാനും ആഹ്വാനം ചെയ്തിന്റെ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ യൂത്ത് കോണ്‍​ഗ്രസ് വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരു വിഭാ​ഗം നേതാതാക്കള്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രം​ഗത്തെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular