Tuesday, May 7, 2024
HomeIndiaപാക്- ബംഗ്ലാദേശ്- ഇന്ത്യ ലയനം സാധ്യമാകും -ബി.ജെ.പി നേതാവ് മനോഹര്‍ ലാല്‍ ഖട്ടര്‍

പാക്- ബംഗ്ലാദേശ്- ഇന്ത്യ ലയനം സാധ്യമാകും -ബി.ജെ.പി നേതാവ് മനോഹര്‍ ലാല്‍ ഖട്ടര്‍

ന്യൂഡല്‍ഹി: കിഴക്കന്‍ ജര്‍മ്മനിയും പടിഞ്ഞാറന്‍ ജര്‍മ്മനിയും ഒന്നിച്ചത് പോലെ പാകിസ്ഥാനും ബംഗ്ലാദേശും ഇന്ത്യയില്‍ ലയിക്കുന്നത് സാധ്യമാകുമെന്ന് ഹരിയാന മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടര്‍.

ബി.ജെ.പി ദേശീയ ന്യൂനപക്ഷ മോര്‍ച്ചയുടെ ത്രിദിന പരിശീലന ക്യാമ്ബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ഏറ്റവും പിന്നോക്ക വിഭാഗത്തില്‍പ്പെട്ട സ്ത്രീ രാഷ്ട്രപതിയാകുമ്ബോള്‍ അയല്‍രാജ്യങ്ങളായ പാകിസ്താനിലും ബംഗ്ലാദേശിലും അക്രമം അരങ്ങേറുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സമാധാനമില്ലാത്തതിനാല്‍ ഒരു രാജ്യത്തിന്റെ പ്രസിഡന്റ് ഓടിപ്പോകേണ്ടിവരുന്നു എന്നും ശ്രീലങ്കയെ പരോക്ഷമായി പരാമര്‍ശിച്ച്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

“നമ്മുടെ രാജ്യത്ത് ഏറ്റവും പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള ഒരു സ്ത്രീക്ക് ജനാധിപത്യ രീതിയില്‍ രാഷ്ട്രപതിയാകാന്‍ അവസരം ലഭിച്ചു. ഇത് ഇന്ത്യയില്‍ മാത്രമേ സാധ്യമാകൂ. പ്രസിഡന്റ് ദ്രൗപതി മുര്‍മു സമാധാനത്തില്‍ സത്യപ്രതിജ്ഞ ചെയ്യുമ്ബോള്‍ ബംഗ്ലാദേശിലും പാക്കിസ്താനിലും സംഘര്‍ഷം അരങ്ങേറുകയാണ്. മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റ് നാടുവിടുന്നു. അവിടെ സമാധാനമില്ല. ഇന്ത്യയെ ലോകത്തിന്റെ തലപ്പത്തെത്തിക്കുക എന്നതാണ് ബി.ജെ.പിയുടെ പ്രധാന ലക്ഷ്യം. ഇന്ത്യ വിഭജനം വേദനാജനകമായിരുന്നു” ഖട്ടര്‍ പറഞ്ഞതായി ന്യൂനപക്ഷ മോര്‍ച്ച വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഗുരുഗ്രാമിലെ ബി.ജെ.പി സംസ്ഥാന ഓഫിസിലാണ് ന്യൂനപക്ഷ സമുദായങ്ങള്‍ക്കായുള്ള ത്രിദിന പരിശീലന ക്യാമ്ബ് സംഘടിപ്പിച്ചത്. ന്യൂനപക്ഷ മോര്‍ച്ച തലവന്‍ ജമാല്‍ സിദ്ദിഖിയും ചടങ്ങില്‍ പങ്കെടുത്തു. ‘ഈ പരിശീലന പരിപാടിയിലൂടെ ഞങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി മോദി സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടും” സിദ്ദിഖി പറഞ്ഞു.

സംഘ പരിവാറിനെ കുറിച്ച്‌ ഭയം ജനിപ്പിച്ച്‌ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് അരക്ഷിതാവസ്ഥ സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘എന്നാല്‍ ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങളും വാക്കുകളും മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. കോണ്‍ഗ്രസിന്റെ ചിന്തയും പ്രത്യയശാസ്ത്രവും അവര്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു’ -ഖട്ടര്‍ പറഞ്ഞു.

‘ഭാരത് മാതാ’ മുദ്രാവാക്യങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടിയെ വേദനിപ്പിക്കുന്നതായി ഖട്ടര്‍ പറഞ്ഞു. ‘1984ല്‍ ബിജെപിക്ക് ലോക്‌സഭയില്‍ രണ്ട് സീറ്റുകളായിരുന്നു. എന്നാല്‍ 12 വര്‍ഷത്തിന് ശേഷം മറ്റ് പാര്‍ട്ടികളുടെ സഹായത്തോടെ അടല്‍ വിഹാരി വാജ്‌പേയി സര്‍ക്കാര്‍ രൂപീകരിച്ചു. 2014ല്‍ കേവല ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപീകരിച്ചു. മോദിയുടെ ഒരേയൊരു മുദ്രാവാക്യം ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ പ്രയാസ്’ മാത്രമായിരുന്നു. ഇപ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച്‌ മുസ്ലീങ്ങള്‍ക്കിടയില്‍ ബിജെപിയിലുള്ള വിശ്വാസം വളര്‍ന്നു തുടങ്ങിയിരിക്കുന്നു” -അദ്ദേഹം പറഞ്ഞു.

പരിശീലന ക്യാമ്ബില്‍ നാല് സെഷനുകളാണ് ഉണ്ടായിരുന്നത്. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ്‍ ബര്‍ല, ഉത്തര്‍പ്രദേശിലെ സഹമന്ത്രി ഡാനിഷ് ആസാദ് അന്‍സാരി തുടങ്ങഇയവര്‍ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular