Friday, April 26, 2024
HomeKeralaഎംഡിഎംഎയുമായി രണ്ടുപേര്‍ പോലീസിന്റെ പിടിയില്‍

എംഡിഎംഎയുമായി രണ്ടുപേര്‍ പോലീസിന്റെ പിടിയില്‍

ചെങ്ങന്നൂര്‍: മാന്നാറില്‍ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയില്‍. മാവേലിക്കര നൂറനാട് മുതുകാട്ടുകര വിഷ്ണു വിലാസത്തില്‍ വീട്ടില്‍ വിഷ്ണു (22), നൂറനാട് മുതുകാട്ടുകര തറയില്‍ വീട്ടില്‍ അക്ഷയ്ശ്രീ (22) എന്നിവരെയാണ് മാന്നാര്‍ പോലീസ് പിടികൂടിയത്.

പ്രതികളില്‍ നിന്നും ഒന്നര ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്തുന്നതിനായി ബൈക്കില്‍ വന്ന ഇവരെ കുരട്ടിക്കാട് ഭാഗത്തുനിന്നാണ് കഴിഞ്ഞ ദിവസം വൈകീട്ട് കസ്റ്റഡിയില്‍ എടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular