Saturday, April 27, 2024
HomeKeralaമാലോം ചുള്ളിയില്‍ ഉരുള്‍പൊട്ടിയതായി സംശയം; പ്രദേശത്ത് ജാഗ്രതാനിര്‍ദേശം, 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

മാലോം ചുള്ളിയില്‍ ഉരുള്‍പൊട്ടിയതായി സംശയം; പ്രദേശത്ത് ജാഗ്രതാനിര്‍ദേശം, 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കാസര്‍കോ‌ട്: മാലോം ചുള്ളിയില്‍ ഉരുള്‍പൊട്ടിയതായി സംശയം. മരുതോം-മാലോം മലയോര ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു.

പ്രദേശത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. 2 വീടുകള്‍ക്ക് കേടുപാട്. 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

അതേസമയം, സംസ്ഥാനത്ത് അതിതീവ്രമഴയെന്ന മുന്നറിയിപ്പില്‍നിന്ന് പുറകോട്ടു പോയിട്ടില്ലെന്ന് റവന്യുമന്ത്രി കെ.രാജന്‍ പറഞ്ഞു. ജാഗ്രത തുടരണം. കടലിലേക്ക് വെള്ളം ഒഴുകിപ്പോകുന്നതിനാല്‍ കുട്ടനാട്ടില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല.

വടക്കന്‍ കേരളത്തില്‍ നാളെക്കൂടി ജാഗ്രത തുടരണം. വെള്ളപ്പൊക്ക ദുരിതബാധിത മേഖലകളിലേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular