Friday, May 3, 2024
HomeIndiaരാഷ്ട്രീയത്തില്‍ ഇറങ്ങില്ല; ഗവര്‍ണറുമായി ചര്‍ച്ച നടത്തി രജനികാന്ത്

രാഷ്ട്രീയത്തില്‍ ഇറങ്ങില്ല; ഗവര്‍ണറുമായി ചര്‍ച്ച നടത്തി രജനികാന്ത്

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിയുമായി നടന്‍ രജനികാന്ത് കൂടിക്കാഴ്ച നടത്തി. അരമണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ രാഷ്ട്രീയവും തമിഴ്‌നാടിന്റെ പുരോഗതിയെക്കുറിച്ചും സംസാരിച്ചു.

തമിഴ്‌നാടിന്റെ നന്മയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടി എന്തും ചെയ്യാന്‍ ഗവര്‍ണര്‍ തയ്യാറാണെന്ന് രജനികാന്ത് വ്യക്തമാക്കി.

എന്നാല്‍ ഗവര്‍ണറുമായുള്ള ചര്‍ച്ചയെ കുറിച്ച്‌ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഷ്ട്രീയത്തിലേക്കിറങ്ങില്ലെന്നും രജനികാന്ത് അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയങ്ങള്‍ ഉള്‍പ്പടെയുള്ള ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular