Saturday, May 11, 2024
HomeKeralaസിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ കാനം രാജേന്ദ്രന് വിമര്‍ശനം

സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ കാനം രാജേന്ദ്രന് വിമര്‍ശനം

കൊച്ചി: എറണാകുളം ജില്ലാ സമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിമര്‍ശനം. കൊച്ചി ഡിഐജി ഓഫീസ് മാര്‍ച്ചിലെ നിലപാടിന്‍റെ പേരില്‍ കാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തെ കെ.വി. തോമസിന്‍റെ വരവ് മുന്നണിക്ക് ഗുണം ചെയ്തില്ലെന്നും സമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.

കൊച്ചിയിലെ ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതും, അതെ തുടര്‍ന്നുണ്ടായ കാനം രാജേന്ദ്രന്‍റെ വിമര്‍ശനവും വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. അന്ന് മൂവാറ്റുപുഴ എം.എല്‍.എയായിരുന്ന എല്‍ദോ എബ്രഹാമിനും പരിക്കേറ്റു. സംഭവത്തില്‍ കാനം ജില്ലാ നേതൃത്വത്തെ സംരക്ഷിച്ചില്ലെന്ന ആരോപണം അവര്‍ അന്ന് ഉന്നയിച്ചിരുന്നു. കാനം വിരുദ്ധ വിഭാഗം നേതൃത്വം നല്‍കുന്ന ജില്ലയാണ് എറണാകുളം.

ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ് നടത്തിയത് മനപ്പൂര്‍വ്വമാണെന്ന് ആരോപിച്ച്‌ എറണാകുളത്ത് നിന്നുള്ള രണ്ട് പ്രവര്‍ത്തകര്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയും അതിന് കാനം നല്‍കിയ മറുപടിയും മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular