Thursday, May 2, 2024
HomeIndiaനിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണ: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്, പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണ: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്, പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി എന്‍.ഐ.എ. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഒന്നിലധികം ഇടങ്ങളിലാണ് ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തുന്നത്.

നിസാമാബാദ്, കുര്‍ണൂല്‍, ഗുണ്ടൂര്‍, നെല്ലൂര്‍ ജില്ലകളിലായി 23 കേന്ദ്രങ്ങളിലാണ് എന്‍.ഐ.എ ഉദ്യോഗസ്ഥരുടെ സംഘം ഒരേസമയം തിരച്ചില്‍ നടത്തുന്നത്.

പ്രദേശത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡുകളെന്നും അക്രമത്തിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രേരണ നല്‍കിയതുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തതായും എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു.

ഈ തിരച്ചിലിനിടയില്‍ പി.എഫ്.ഐ ജില്ലാ കണ്‍വീനര്‍ ഷാദുള്ള, അംഗങ്ങളായ മുഹമ്മദ് ഇമ്രാന്‍, മുഹമ്മദ് അബ്ദുള്‍ മൊബിന്‍ എന്നിവരെ ഉദ്യോഗസ്ഥര്‍ ഇതിനകം തന്നെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular