Monday, May 6, 2024
HomeEntertainmentപാൻ കാര്‍ഡ് ഇല്ലെങ്കിലും ടെൻഷൻ വേണ്ട; ഇനി സിബില്‍ സ്‌കോര്‍ പരിശോധിക്കാൻ വേറെയും വഴികളുണ്ട്, അറിയാം

പാൻ കാര്‍ഡ് ഇല്ലെങ്കിലും ടെൻഷൻ വേണ്ട; ഇനി സിബില്‍ സ്‌കോര്‍ പരിശോധിക്കാൻ വേറെയും വഴികളുണ്ട്, അറിയാം

നിങ്ങള്‍ വായ്‌പ അന്വേഷിക്കുകയും വായ്‌പക്കായി പല വാതിലുകള്‍ മുട്ടുകയും ചെയ്‌തിട്ടും പലപ്പോഴും അവയൊന്നും തുറക്കാതെ വരുന്നതിന് കാരണങ്ങള്‍ ഏറെയുണ്ടാവും.

സാധാരണ ഗതിയില്‍ നിങ്ങളൊരു ബാങ്കിനെയോ, എൻബിഎഫ്‌സിയെയോ ആണ് പണം തേടി സമീപിക്കുന്നതെങ്കില്‍ അവർ നിരവധി പരിശോധനകള്‍ നടത്തി ഉറപ്പിച്ച ശേഷമാവും നിങ്ങള്‍ക്ക് വായ്‌പ അനുവദിക്കുക.

ഇത്തരം ഘട്ടങ്ങളില്‍ അവർ ആദ്യം സമീപിക്കുക സിബില്‍ സ്‌കോറിനെയാണ്. അത് നോക്കിയാവും നിങ്ങള്‍ പണം കടം നല്‍കാൻ യോഗ്യത ഉള്ള ആളാണോ? തിരിച്ചടവ് മുടങ്ങാതെ അടയ്ക്കാനുള്ള ശേഷിയുണ്ടോ എന്നൊക്കെ അവർ മനസിലാക്കുന്നത്. കാരണം ഒരാളുടെ സമ്ബൂർണ ക്രെഡിറ്റ് വിവരങ്ങള്‍ സിബിലില്‍ നിന്ന് ബന്ധപ്പെട്ട സ്ഥാപനത്തിന് ലഭ്യമാവും.

എന്നാല്‍ ഇതില്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരു വെല്ലുവിളി എന്താണെന്ന് വെച്ചാല്‍ അക്കൗണ്ട് മുഖേന അധികം ഇടപാടുകള്‍ നടത്തുകയോ, അത്തരത്തില്‍ ബാങ്കിംഗ് സേവനങ്ങളെ പ്രയോജനപ്പെടുത്തുകയോ വായ്‌പകള്‍ എടുക്കുകയോ ചെയ്യാത്തവർക്ക് സിബില്‍ സ്‌കോർ ഉണ്ടാവില്ല എന്നതാണ്. ഇനി നിങ്ങള്‍ ധാരാളം ഇടപാടുകള്‍ നടത്തുന്ന ആളായിട്ടും സിബില്‍ സ്‌കോർ പരിശോധിക്കാൻ കഴിയാത്തത് വേറെയും കാരണങ്ങള്‍ കൊണ്ടാവാം.

ഉദാഹരണത്തിന് പാൻ കാർഡ് ഇല്ലാത്തത് കൊണ്ട് ഒരുപക്ഷേ നിങ്ങള്‍ക്ക് സിബില്‍ സ്‌കോർ ചെക്ക് ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. ധാരാളം പേർക്കാണ് പാൻ കാർഡ് ഇല്ലാത്തതിനാല്‍ സിബില്‍ സ്കോർ പരിശോധിക്കാൻ കഴിയാത്തത്. എന്നാല്‍ ശരിക്കും അതോർത്ത് നിങ്ങള്‍ വിഷമിക്കേണ്ട കാര്യമില്ല, എന്തെന്നാല്‍ അതിനും പോംവഴികള്‍ ഉണ്ടെന്നതാണ് വാസ്‌തവം.

എങ്ങനെ പാൻ കാർഡ് ഇല്ലാതെ സിബില്‍ സ്‌കോർ പരിശോധിക്കാം?

ഘട്ടം ഒന്ന്: ഇതിനായി നിങ്ങള്‍ സിബിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതുണ്ട്. അവിടെ ‘പേഴ്‌സണല്‍ സിബില്‍ സ്കോർ’ എന്ന ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക. തുടർന്ന് ‘ഗെറ്റ് യുവർ ഫ്രീ സിബില്‍ സ്കോർ’ തിരഞ്ഞെടുക്കുക.

ഘട്ടം രണ്ട്: ഇവിടെ പാൻ കാർഡ് ആണ് സാധാരണ ഗതിയില്‍ നല്‍കുക. എന്നാല്‍ അത് ഇല്ലാത്തവർക്ക് പാസ്പോർട്ട്, വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ്, റേഷൻ കാർഡ് എന്നിവയില്‍ ഏതെങ്കിലും ഒരു ഐഡി കാർഡിന്റെ നമ്ബർ നല്‍കിയാല്‍ മതി.

ഘട്ടം മൂന്ന്: ശേഷം ജനന തീയതി, പിൻ കോഡ്, സംസ്ഥാനം തുടങ്ങിയ വിശദാംശങ്ങള്‍ ഇവിടെനല്‍കുക. ഒടുവില്‍ നിങ്ങളുടെ മൊബൈല്‍ നമ്ബറും നല്‍കണം. ശേഷം അതില്‍ ആക്‌സപ്റ്റ് ആൻഡ് കണ്ടിന്യൂ എന്ന ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം നാല്: നിങ്ങളുടെ ഒറ്റിപി നല്‍കി ആധികാരികത ഉറപ്പാക്കുക, വീണ്ടും കണ്ടിന്യൂ കൊടുക്കുക.

ഘട്ടം അഞ്ച്: ഇവിടെ നിങ്ങളുടെ ഉപകരണവും സിബിലും തമ്മില്‍ ബന്ധപ്പിക്കാനുള്ള ഓപ്‌ഷൻ കാണാം. ഇഷ്‌ടമുള്ള ഭാഗം സെലക്‌ട് ചെയ്യുക.

ഘട്ടം ആറ്: അടുത്ത ടാബില്‍ നിങ്ങള്‍ വിജയകരമായോ രജിസ്‌റ്റർ ചെയ്‌തു എന്ന് തെളിഞ്ഞു കാണാം. ഇനി ഡാഷ്ബോർഡിലേക്ക് പോയാല്‍ നിങ്ങളുടെ സിബില്‍ സ്‌കോർ പരിധോധിക്കാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular