Sunday, April 28, 2024
HomeGulfമതഭ്രാന്തില്‍ നിന്ന് മോചിതരാവണം; നിര്‍ബന്ധിത ഹിജാബിനെതിരായി വോട്ട് ചെയ്തത് 72 ശതമാനത്തിലേറെ പേര്‍;കൂട്ടക്കൊല തുടര്‍ന്ന് ഇറാന്‍...

മതഭ്രാന്തില്‍ നിന്ന് മോചിതരാവണം; നിര്‍ബന്ധിത ഹിജാബിനെതിരായി വോട്ട് ചെയ്തത് 72 ശതമാനത്തിലേറെ പേര്‍;കൂട്ടക്കൊല തുടര്‍ന്ന് ഇറാന്‍ ഭരണകൂടം

ടെഹ്‌റാന്‍: 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിയന്‍ വനിതകള്‍ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു.

ഇറാനിലെ 72 ശതമാനം പേരും നിര്‍ബന്ധിത ഹിജാബിനെ എതിര്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനിലെ ജനങ്ങള്‍ക്കിടയില്‍ ഒരു അന്താരാഷ്‌ട്ര ഏജന്‍സി നടത്തിയ രഹസ്യസര്‍വ്വേയിലാണ് ഇത് വ്യക്തമാകുന്നത്.

20,000 മുതല്‍ 100,000 ത്തിലധികം ആളുകളാണ് സാമ്ബിള്‍ സര്‍വ്വേയില്‍ പങ്കെടുത്തത്. പ്രതികരിച്ചവരിലേറെയും മതം അടിച്ചേല്‍പ്പിക്കുന്ന നിയമങ്ങള്‍ക്കപ്പുറം വിശ്വാസ സ്വാതന്ത്ര്യം വേണമെന്ന അഭിപ്രായക്കാരാണ്.

നഗരങ്ങളില്‍ താമസിക്കുന്ന സ്ത്രീകളും വിദ്യാസമ്ബന്നരായ യുവാക്കളുമാണ് നിര്‍ബന്ധിത ഹിജാബിനെ എതിര്‍ക്കുന്നവരില്‍ ബഹുഭൂരിപക്ഷവും.57 ശതമാനം പേരും ഹിജാബും വിശ്വാസവും തമ്മില്‍ ബന്ധമില്ലെന്ന് പറഞ്ഞപ്പോള്‍ 23 ശതമാനം പേര്‍ ഹിജാബ് മതവിശ്വാസത്തിന്റെ ഭാഗമാണെന്ന് വാദിച്ചു.

അതേസമയം ഹിജാബിനെതിരെ പ്രതിഷേധം നയിക്കുന്നവരെ കൂട്ടക്കൊല ചെയ്തും അറസ്റ്റ് ചെയ്ത് ജയിലിടച്ചും ഭരണകൂടം പ്രതികാരം ചെയ്യുകയാണ്. നൂറിലധികം പേരെയാണ് ഇറാനിയന്‍ സുരക്ഷാ സേന കൊന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular