Friday, May 3, 2024
HomeGulfലോകകപ്പ് ഫുട്ബാള്‍: ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ സൗദി വിസ

ലോകകപ്പ് ഫുട്ബാള്‍: ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ സൗദി വിസ

റിയാദ്: ഫിഫ ലോകകപ്പ് 2022ലേക്കുള്ള പ്രവേശന പാസ് ആയ ‘ഹയ്യ കാര്‍ഡ്’ കൈവശമുള്ള ഫുട്ബാള്‍ പ്രേമികള്‍ക്ക് സൗദി വിസ സൗജന്യമായി അനുവദിക്കാന്‍ മന്ത്രിസഭയുടെ അനുമതി.

വിസയുടെ ഇ-സര്‍വിസ് ചെലവുകള്‍ വഹിക്കാനുള്ള തീരുമാനത്തിന് യോഗം അംഗീകാരം നല്‍കി. ഫിഫ ലോകകപ്പ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തുന്ന ഫുട്ബാള്‍ പ്രേമികള്‍ക്ക് നല്‍കുന്ന ഡിജിറ്റല്‍ വ്യക്തിഗത രേഖയാണ് (ഫാന്‍ ഐ.ഡി) ഹയ്യ കാര്‍ഡ്. നവംബര്‍ ഒന്ന് മുതല്‍ 2023 ജനുവരി 23 വരെയാണ് ഇതിന്റെ കാലാവധി.

ഇത് കൈവശമുള്ളവര്‍ക്ക് ഈ ലോകകപ്പ് സീസണില്‍ 60 ദിവസംവരെ സൗദിയില്‍ തങ്ങാനും യഥേഷ്ടം പോയിവരാനുമുള്ള വിസ സൗജന്യമായി നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഓണ്‍ലൈനായി അനുവദിക്കുന്ന ഇലക്‌ട്രോണിക് വിസയുടെ ചെലവുകള്‍ രാജ്യം ഏറ്റെടുക്കുന്നതിനുള്ള അനുമതിയാണ് കഴിഞ്ഞ ഞായറാഴ്ച ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗം നല്‍കിയത്.

വിസ നേടുന്നവര്‍ക്ക് ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുമ്ബ് സൗദിയിലേക്ക് പ്രവേശിക്കാം. 33ാമത് ഒപെക്-ഒപെകേതര രാജ്യങ്ങളുടെ മന്ത്രിതല യോഗത്തിന്റെ ഫലങ്ങളെ മന്ത്രിസഭ അവലോകനം ചെയ്തു. ആഗോള എണ്ണവിപണിയുടെ സന്തുലിതത്വവും സ്ഥിരതയും ഉറപ്പുവരുത്തുന്ന സമീപനമായിരിക്കും സൗദിയുടേത്. കള്ളപ്പണം വെളുപ്പിക്കല്‍, ഇതര സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ ഈജിപ്തിലെ അന്വേഷണ ഏജന്‍സിയുമായി എത്തിച്ചേര്‍ന്ന ധാരണപത്രത്തിന് കാബിനറ്റ് അംഗീകാരം നല്‍കി.

ആഗോളപ്രശ്നങ്ങളോടും വെല്ലുവിളികളോടും പ്രതികരിക്കുന്നതില്‍ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ തമ്മില്‍ ബഹുമുഖ ഏകോപനമുണ്ടാക്കാന്‍ യോഗത്തില്‍ ധാരണയായി. ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഓഫ് ഏഷ്യ പസഫിക്കിന്റെ റീജനല്‍ ഓഫിസ് റിയാദില്‍ സ്ഥാപിക്കുന്നതിന് കാബിനറ്റ് അംഗീകാരം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular