Saturday, May 4, 2024
HomeKeralaഹിറ്റു പാട്ടുകള്‍ക്കായുള്ള യാത്ര, ലാലിനും പ്രിയനുമൊപ്പമുള്ള ഓര്‍മകള്‍; ആദ്യത്തെ കാറിനെ മറക്കാതെ എംജി ശ്രീകുമാര്‍, പുത്തന്‍...

ഹിറ്റു പാട്ടുകള്‍ക്കായുള്ള യാത്ര, ലാലിനും പ്രിയനുമൊപ്പമുള്ള ഓര്‍മകള്‍; ആദ്യത്തെ കാറിനെ മറക്കാതെ എംജി ശ്രീകുമാര്‍, പുത്തന്‍ ലുക്കില്‍

ദ്യമായി സ്വന്തമാക്കുന്ന വാഹനം എല്ലാവര്‍ക്കും പ്രിയപ്പെട്ടതായിരിക്കും. അതിനുശേഷം എത്ര ആഡംബര വാഹനം വാങ്ങിയെന്നു പറഞ്ഞാലും ആദ്യത്തെ വണ്ടിയോടുള്ള സ്നേഹം പോകില്ല.

ഗായകന്‍ എജി ശ്രീകുമാര്‍ തന്റെ ആദ്യത്തെ വണ്ടിയോടുള്ള സ്നേഹം കാണിച്ചത് പുത്തന്‍ ലുക്ക് സമ്മാനിച്ചുകൊണ്ടാണ്.

1984ലാണ് എംജി ശ്രീകുമാര്‍ ചെന്നൈയില്‍ എത്തുന്നത്. അപ്പോഴൊക്കെ യാത്ര ഓട്ടോയിലായിരുന്നു. 1999ലാണ് തന്റെ ആദ്യത്തെ കാറായ മാരുതി 800 സ്വന്തമാക്കുന്നത്. ഒന്നര ലക്ഷമായിരുന്നു അന്നത്തെ കാറിന്റെ വില. നരസിംഹം, വല്യേട്ടന്‍ തുടങ്ങി ഒട്ടേറെ സിനിമകള്‍ക്ക് പാടാന്‍പോയത് ഈ കാറിലാണ്. അടുത്ത സുഹൃത്തുക്കളായ മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ക്കൊപ്പവും ഈ വണ്ടിയില്‍ ശ്രീകുമാര്‍ യാത്ര ചെയ്തിട്ടുണ്ട്.

എന്നാല്‍ പിന്നീട് വാഹനം ഉപയോ​ഗിക്കാതെയായി. നാലു മാസം മുന്‍പാണ് ചെന്നൈയില്‍ നിന്ന് വണ്ടി തിരുവനന്തപുരത്ത് എത്തിക്കുന്നത്. പുത്തന്‍ തലമുറയില്‍പ്പെട്ട മൂന്നു കാറുകള്‍ വേറെ ഉണ്ടെങ്കിലും ഇവനെ ഉപേക്ഷിക്കാന്‍ ശ്രീകുമാറിന് മനസുവന്നില്ല. പാട്ടുപാടിയുണ്ടാക്കിയ പണം കൊണ്ട് ആദ്യമായി വാങ്ങിയ വാഹനം അ​ദ്ദേഹത്തിന് അത്രയും പ്രിയപ്പെട്ടതാണ്. അങ്ങനെയാണ് വണ്ടിയെ പുത്തന്‍ ലുക്ക് നല്‍കാന്‍ അദ്ദേഹം തീരുമാനിക്കുന്നത് കൊല്ലം അയത്തില്‍ എസ്‌എസ്ഡീറ്റെയിലിങ് സ്റ്റുഡിയോയെ ആണ് അതിനായി തെരഞ്ഞെടുത്തത്. ചുവന്നനിറം മാറ്റി വെള്ളയാക്കി. മൊത്തത്തില്‍ മിനുക്കിയെടുത്തു.

ചെന്നൈയിലെ ഫ്ളാറ്റില്‍നിന്ന് സ്റ്റുഡിയോയിലേക്കും തിരിച്ചും പോകാനാണ് കൂടുതലും വണ്ടി ഉപയോഗിച്ചത്. 23 വര്‍ഷത്തിനുള്ളില്‍ ഈ കാറ് ഓടിയത് 28,000 കിലോമീറ്റര്‍ മാത്രമാണ്. ടയറുപോലും മാറ്റിയിട്ടില്ല. എന്നാല്‍ ഇനി വണ്ടിയെ വെറുതെ ഇടാന്‍ ശ്രീകുമാര്‍ ഉദ്ദേശിച്ചിട്ടില്ല. എറണാകുളം ന​ഗരത്തിലൂടെ ഭാര്യയ്ക്കൊപ്പം തന്റെ കാറില്‍ യാത്ര ചെയ്യാനുള്ള തീരുമാനത്തിലാണ് അദ്ദേഹം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular