Thursday, May 9, 2024
HomeKeralaലോക്സഭാ തിരഞ്ഞെടുപ്പിനായി ഒരുവര്‍ഷം മുമ്ബേ ഒരുങ്ങാൻ ഭാരതീയ ജനതാപാര്‍ട്ടിക്ക് സാധിച്ചു; കെ സുരേന്ദ്രൻ

ലോക്സഭാ തിരഞ്ഞെടുപ്പിനായി ഒരുവര്‍ഷം മുമ്ബേ ഒരുങ്ങാൻ ഭാരതീയ ജനതാപാര്‍ട്ടിക്ക് സാധിച്ചു; കെ സുരേന്ദ്രൻ

തിരുവനന്തപുരം: ജനാധിപത്യത്തിൻ്റെ മഹോത്സവത്തില്‍ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവർക്കും അഭിനന്ദനങ്ങള്‍ അറിയിച്ച്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികള്‍ക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയം കേരളത്തിലുമെത്തിക്കാൻ വേണ്ടി ലക്ഷക്കണക്കിന് പ്രവർത്തകരാണ് അഹോരാത്രം പ്രയത്നിച്ചത്.

പ്രചരണത്തില്‍ ഇടതു- വലത് മുന്നണികളേക്കാള്‍ ഒരുപടി മുമ്ബിലെത്താൻ ദേശീയ ജനാധിപത്യ സഖ്യത്തിന് സാധിച്ചത് പ്രതിഫലേച്ഛയില്ലാതെ സർവ്വം സമർപ്പിച്ച്‌ പോരാടിയ പ്രവർത്തകരുള്ളതുകൊണ്ട് മാത്രമാണ്. മോദിയുടെ ഗ്യാരൻ്റി ജനങ്ങളിലെത്തിക്കാൻ കേരളത്തിലെ ലക്ഷക്കണക്കിന് വീടുകളില്‍ നിരവധി തവണയാണ് പ്രവർത്തകരെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനായി ഒരുവർഷം മുമ്ബേ ഒരുങ്ങാൻ ഭാരതീയ ജനതാപാർട്ടിക്ക് സാധിച്ചു. നല്ല തയ്യാറെടുപ്പുകളോടെ മത്സരരംഗത്തിറങ്ങിയത് കൊണ്ട് അവസാന ലാപ്പിലെ എല്‍ഡിഎഫ്- യുഡിഎഫ് കുതന്ത്രങ്ങളെ മറികടന്ന് മുന്നേറാനും എൻഡിഎക്ക് സാധിച്ചു. ഇനിയും ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular