Sunday, May 5, 2024
HomeUSAന്യു യോർക്കിലേക്കു ഇനി അഭയാർത്ഥികളെ അയക്കില്ലെന്നു എൽ പാസോ

ന്യു യോർക്കിലേക്കു ഇനി അഭയാർത്ഥികളെ അയക്കില്ലെന്നു എൽ പാസോ

എൽ  പാസോ  ഇനി ന്യു യോർക്കിലേക്കു അഭയാർത്ഥികളെ അയക്കില്ല. യുഎസിന്റെ പടിഞ്ഞാറേ മൂലയ്ക്കു അതിർത്തി കടന്നു യാതൊരു രേഖകളുമില്ലാതെ വരുന്ന ആയിരങ്ങൾക്കു അഭയം നൽകിയിരുന്ന നഗരം ഇനി ബൈഡൻ ഭരണകൂടത്തിന്റെ പുതിയ നയമനുസരിച്ചു അവരെ മെക്സിക്കോയിലേക്കു തിരിച്ചയക്കുമെന്നു ഡെപ്യൂട്ടി സിറ്റി മാനേജർ മരിയോ ഡി അഗോസ്തിനോ പറഞ്ഞു.

ടെക്സസിലെ ഏറ്റവും വലിയ ആറാമത്തെ നഗരത്തിനു അഭയാർത്ഥി പ്രവാഹം വലിയ ഭാരമായപ്പോഴാണ് ഓഗസ്റ്റിൽ അവരെ ന്യു യോർക്കിലേക്കും ഷിക്കാഗോയിലേക്കും ബസുകളിൽ അയക്കാൻ അവിടത്തെ ഡെമോക്രാറ്റിക് അധികാരികൾ തീരുമാനിച്ചത്. ദിവസവും 9 മുതൽ 14 വരെ ബസുകളിൽ അഭയാർത്ഥികളെ ന്യു യോർക്കിലേക്കു അയച്ചിരുന്നു. മെക്സിക്കോയിൽ നിന്നു പ്രതിദിനം 2,000 വെനസ്വേലക്കാർ എങ്കിലും ഹിസ്പാനിക്കുകൾ തിങ്ങി പാർക്കുന്ന എൽ പാസോയിൽ എത്തിയിരുന്നു. ഏഴു ലക്ഷത്തോളം ജനസംഖ്യയുള്ള നഗരത്തിൽ 81% ഹിസ്പാനിക്കുകൾ ആണ്.

ബൈഡൻ ഭരണകൂടം നടപ്പാക്കിയ പുതിയ നിയമം അനുശാസിക്കുന്നത് വെനസ്വേലയിൽ നിന്ന് അതിർത്തി കടന്നു വരുന്നവരെ തിരിച്ചയക്കണം എന്നാണ്. മെക്സിക്കോയും അവർക്കു പ്രവേശനം നിഷേധിക്കാൻ സമ്മതിച്ചിട്ടുണ്ട്. യുഎസിൽ ഉള്ള ആരെങ്കിലും സ്പോൺസർ ചെയ്യുന്നവർക്കു മാത്രമേ ഇനി രാജ്യത്തു പ്രവേശനമുള്ളൂ. അവരെ വിമാനങ്ങളിൽ ആവും കൊണ്ടുവരിക.

ബസുകൾ ഇനി ചാർട്ടർ ചെയ്യേണ്ട കാര്യമില്ലെന്നു മനസ്സിലായെന്നു അഗോസ്തിനോ പറഞ്ഞു. ഞായറാഴ്ച രണ്ടു ബസുകൾ ന്യു യോർക്കിലേക്കും രണ്ടെണ്ണം ഷിക്കാഗോയിലേക്കും അയച്ചു. അതോടെ നിർത്തുകയാണ്.

ന്യു യോർക്കിൽ ആവട്ടെ, ഡെമോക്രാറ്റിക് മേയർ എറിക് ആഡംസ് അഭയാർത്ഥി പ്രവാഹത്തിൽ വീർപ്പു മുട്ടിയ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ടെക്സസിൽ നിന്നും ഫ്‌ളോറിഡയിൽ നിന്നും റിപ്പബ്ലിക്കൻ ഗവർണർമാർ അഭയാർത്ഥികളെ അയച്ചിരുന്നത് ഒരു മുന്നറിയിപ്പും ഇല്ലാതെയാണ്. എൽ പാസോ ആവട്ടെ, ദിവസങ്ങൾക്കു മുൻപ് അറിയിച്ച ശേഷമാണു അയച്ചിരുന്നത്.

അതിർത്തി കടന്നു വന്ന വെനസ്വേലക്കാരിൽ നല്ലൊരു ശതമാനം പണമില്ലാത്തതു കൊണ്ട് എൽ പാസോയിൽ തന്നെ കഴിയുന്നുണ്ട്. അഭയ കേന്ദ്രങ്ങൾ നിറഞ്ഞ സ്ഥിതിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular