Friday, May 3, 2024
HomeIndiaഇന്ത്യ പെഗസസ് വാങ്ങിയതിന് തെളിവുണ്ടെന്ന് ഒ.സി.സി.ആര്‍.പി

ഇന്ത്യ പെഗസസ് വാങ്ങിയതിന് തെളിവുണ്ടെന്ന് ഒ.സി.സി.ആര്‍.പി

ന്യൂഡല്‍ഹി: ഇസ്രായേല്‍ കമ്ബനിയായ എന്‍.എസ്.ഒ ഗ്രൂപ്പില്‍ നിന്ന് ചാര സോഫ്റ്റ്വെയറായ പെഗസസ് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി വാങ്ങിയതിന് രേഖകളുണ്ടെന്ന് ഓര്‍ഗനൈസ്ട് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്‌ട് (ഒ.സി.സി.ആര്‍.പി) റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ചാര സോഫ്റ്റുവെയറുകള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്ന് ഒ.സി.സി.ആര്‍.പി വക്താക്കളായ ശരദ് വ്യാസ്, ജറെ വാന്‍ ബെര്‍ഗന്‍ എന്നിവര്‍ പറഞ്ഞു.

തീവ്രവാദ സംഘടനകള്‍ക്കെതിരെ ഉപയോഗിക്കാനാണ് ഇത് വാങ്ങിയതെന്ന് കമ്ബനി അവകാശപ്പെടുന്നു. ലോകമെമ്ബാടുമുള്ള വാണിജ്യ ഷിപ്പ്‌മെന്റുകളുടെ ഇറക്കുമതി-കയറ്റുമതി വിശദാംശങ്ങള്‍ ഉള്ള വ്യാപാര വെബ്‌സൈറ്റ് വഴിയാണ് ഡാറ്റ ആക്‌സസ് ചെയ്തതെന്ന് ഒ.സി.സി.ആര്‍.പി പറയുന്നു. കയറ്റുമതി ഉപകരണങ്ങള്‍ക്ക് രണ്ട് കോടി രൂപയായി.

2017ല്‍ ഇന്ത്യ- ഇസ്രായേലുമായി നടത്തിയ ആയുധ ഇടപാടില്‍ പെഗസസ് ചാര സോഫ്റ്റ്‍വെയര്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഈ വര്‍ഷമാദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പെഗസസ് സൈനിക-ഗ്രേഡ് സ്പൈവെയറാണ്. ഇസ്രായേലിന്റെ കയറ്റുമതി നിയമപ്രകാരം ഒരു സര്‍ക്കാര്‍ സ്ഥാപനത്തിനു മാത്രമെ ഇത് വാങ്ങാന്‍ സാധിക്കൂ.

എന്നാല്‍, കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി, തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​ന്‍ പ്രശാന്ത് കിഷോര്‍, മു​ന്‍ സു​പ്രീം​കോ​ട​തി ജ​ഡ്ജി, മു​ന്‍ അ​റ്റോ​ണി ജ​ന​റ​ലി​ന്റെ അ​ടു​ത്ത സ​ഹാ​യി,40ാളം ​മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ തുടങ്ങി 142 ഇ​ന്ത്യ​ക്കാ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ല്‍ ഇ​സ്രാ​യേ​ല്‍ ചാ​ര സോ​ഫ്റ്റ്​​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ ചാ​ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് മാധ്യമ സംഘടനകളുടെ അന്താരാഷ്ട്ര കണ്‍സോര്‍ഷ്യമായ പെഗസസ് പ്രോജക്‌ട് തെളിയിച്ചു. 2017 ഏപ്രില്‍ 18നാണ് ഐ.ബിക്ക് ഈ സോഫ്റ്റ്‍വെയര്‍ ലഭിച്ചത്.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഗുരുതരവിഷയമാണെന്ന് പറഞ്ഞസുപ്രീം കോടതി ഇതിന്‍റെ ദുരുപയോഗത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഒരു കമ്മറ്റി രൂപീകരിച്ചു. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതായി സമിതി അറിയിച്ചു. പെഗസസും മിസൈല്‍ സംവിധാനങ്ങളും 2017 ല്‍ ഇന്ത്യയും ഇസ്രായേലും തമ്മില്‍ നടത്തിയ സുപ്രധാന ആയുധ ഇടപാടുകളാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular