Wednesday, May 1, 2024
HomeCinema'മാസ്റ്റര്‍പീസ്'; ഇത്തരമൊരു സിനിമ ഞാന്‍ കണ്ടിട്ടേയില്ല; 'കാന്താര'യുടെ അനുഭവം പങ്കുവെച്ച്‌ വിവേക് അ​ഗ്നിഹോത്രി

‘മാസ്റ്റര്‍പീസ്’; ഇത്തരമൊരു സിനിമ ഞാന്‍ കണ്ടിട്ടേയില്ല; ‘കാന്താര’യുടെ അനുഭവം പങ്കുവെച്ച്‌ വിവേക് അ​ഗ്നിഹോത്രി

ഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം കാന്താര തിയറ്ററുകളില്‍ വന്‍ വിജയം തീര്‍ക്കുകയാണ്. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്.

നിരവധി പേരാണ് ചിത്രത്തെ ഇതിനോടകം പ്രശംസിച്ച്‌ രം​ഗത്ത് വന്നിട്ടുള്ളത്. രാജ്യത്താകമാനം വിസ്മയം സൃഷ്ടിക്കുകയാണ് കാന്താര. മൂന്നു കാലഘട്ടങ്ങളിലായി നീണ്ടുകിടക്കുന്ന കാന്താരയുടെ യാത്ര തുടങ്ങുന്നത് ഒരു മുത്തശ്ശിക്കഥയിലൂടെയാണ്. പ്രേക്ഷകരെ മറ്റൊരു ലോകത്തേയ്‌ക്ക് കൂട്ടി കൊണ്ടസു പോകുന്ന ചിത്രങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇപ്പോള്‍ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ വിവേക് അ​ഗ്നിഹോത്രി. ചിത്രത്തെ മാസ്റ്റര്‍പീസ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്.

“ഇങ്ങനെയൊരു അദ്വിതീയ അനുഭവം, നിങ്ങള്‍ ഇതുപോലൊരു സിനിമ കണ്ടിട്ടില്ല! ഞാന്‍ ഇത്തരമൊരു സിനിമ കണ്ടിട്ടില്ല. ഋഷഭ് ഷെട്ടിക്ക് അഭിനന്ദനങ്ങള്‍. ഋഷഭ്, നിങ്ങള്‍ മികച്ച ഒരു ചിത്രമാണ് ചെയ്തിരിക്കുന്നത്. ഞാന്‍ നിങ്ങളെ വിളിക്കും. അനുഭവം പങ്കുവെക്കുന്നതില്‍ നിന്ന് എനിക്ക് എന്നെ തടയാന്‍ കഴിയുന്നില്ല. കലയും നാടോടിക്കഥകളും നിറഞ്ഞ ഒരു പുതിയ അനുഭവമാണ് കാന്താര. പ്രത്യേകിച്ച്‌ സിനിമയുടെ ക്ലൈമാക്സ്. ദീപാവലി കഴിഞ്ഞാല്‍ ആദ്യം ചെയ്യേണ്ടത് ഈ ചിത്രം കാണുക എന്നതാണ്. ഋഷഭ് ഷെട്ടിയുടെ മാസ്റ്റര്‍പീസ് ആണിത്. ഞാന്‍ ഒരുപാട് നാളുകള്‍ക്ക് ശേഷം കണ്ട ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണിത്. അത്ഭുതകരമായ സിനിമ ഒരുക്കിയതിന് ഋഷഭിന് അഭിനന്ദനങ്ങള്‍. മികച്ച കല, മികച്ച സംഗീതം, മികച്ച ഛായാഗ്രഹണം. മനോഹരം’ എന്നാണ് വിവേക് അ​ഗ്നിഹോത്രി പറഞ്ഞത്.

കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മ്മിച്ച ചിത്രം സെപ്റ്റംബര്‍ 30 നാണ് റിലീസ് ചെയ്തത്. ഇതിനകം 170 കോടിയിലധികം ചിത്രം സ്വന്തമാക്കി.19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. മിത്തും മണ്ണും മനുഷ്യനും കൂടിച്ചേര്‍ന്ന മാന്ത്രികതയാണ് കാന്താര. ചിത്രത്തില്‍ സപ്‍തമി ​ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഋഷഭ് ഷെട്ടി തന്നെയാണ ചിത്രത്തിന്റെ തിരക്കഥയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular