Sunday, May 5, 2024
HomeIndiaയുവതിയുടെ തലയില്ലാത്ത മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തി; അന്വേഷണം

യുവതിയുടെ തലയില്ലാത്ത മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തി; അന്വേഷണം

ഖ്നോ: യുവതിയുടെ ശരീര ഭാഗങ്ങള്‍ കിണറ്റില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ അസംഗഡ് ജില്ലയില്‍ നിന്നാണ് 22 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ തല ഒഴികെയുള്ള ശരീരഭാഗങ്ങള്‍ പ്രദേശത്തെ കിണറ്റില്‍ നിന്നും കണ്ടെത്തിയത്.
പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ശരീരഭാഗങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
അഹ്‌റൗള പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കിണറ്റില്‍ നിന്നാണ് 22 കാരിയായ യുവതിയുടെ തലയില്ലാത്ത ശരീര ഭാഗങ്ങള്‍ കണ്ടെടുത്തതെന്ന് അസംഗഡ് എസ്.പി പറഞ്ഞു. എന്നാല്‍ ഇത് ആരുടെ മൃതദേഹമാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവ സ്ഥലത്ത് ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് സംഘവും ഡോഗ് സ്ക്വാഡും ഉന്നത ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് വിശദമായി അന്വേഷണം നടത്തിവരികയാണ്
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular