Friday, May 3, 2024
HomeIndiaരാഷ്‌ട്രപതിയ്‌ക്ക് ആദര ഫലകങ്ങള്‍ സമ്മാനിച്ച്‌ വിദേശ രാജ്യങ്ങളുടെ സ്ഥാനപതിമാര്‍

രാഷ്‌ട്രപതിയ്‌ക്ക് ആദര ഫലകങ്ങള്‍ സമ്മാനിച്ച്‌ വിദേശ രാജ്യങ്ങളുടെ സ്ഥാനപതിമാര്‍

ന്യൂഡല്‍ഹി: രാഷ്‌ട്രപതി ദ്രൗപദി മുര്‍മിവിന് ഔദ്യോഗിക ആദരപത്രങ്ങളും ഫലകങ്ങളും കൈമാറി വിദേശരാജ്യങ്ങളുടെ സ്ഥാനപതിമാര്‍.

സ്ഥാനമേറ്റ ശേഷം ഇത് രണ്ടാം തവണയാണ് വിവിധ സ്ഥാനപതിമാര്‍ക്ക് മുര്‍മുവിനെ നേരില്‍കണ്ട് അഭിനന്ദിക്കാനും ആദരവ് അര്‍പ്പി ക്കാനും അവസരം ലഭിക്കുന്നത്. രാഷ്‌ട്രപതി ഭവനില്‍ പ്രത്യേകം സംഘടിപ്പിക്കപ്പെട്ട ചടങ്ങി ലാണ് ലോകരാജ്യങ്ങളടക്കമുള്ളവരുടെ എംബസിയുടെ പ്രതിനിധികളായ സ്ഥാനപതിമാര്‍ അതാത് രാജ്യങ്ങളുടെ ആദര പത്രങ്ങള്‍ സമ്മാനിച്ചത്.

ജപ്പാന്‍, ലാത്വിയ, യുഎഇ, മാല്‍ദീവ്‌സ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് ചടങ്ങില്‍ സംബന്ധിച്ചത്. കഴിഞ്ഞ മാസം നടന്ന ചടങ്ങില്‍ ഇറാന്‍, സ്വീഡന്‍, ബല്‍ജിയം, ഉഗാണ്ട, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് രാഷ്‌ട്രപതി ഭവനിലെത്തി ദ്രൗപദി മുര്‍മുവിന് ആദര പത്രങ്ങള്‍ കൈമാറിയത്.

എല്ലാവരും ഇന്ത്യയുടെ ആതിഥ്യ മര്യാദയേയും ലോകരാജ്യങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ യേയും പ്രശംസിച്ചു. ഇന്ത്യയുടെ ആഗോള സമാധാന ദൗത്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ ഏവര്‍ക്കും രാഷ്‌ട്രപതി ദ്രൗപദി മുര്‍മു നന്ദിയും അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular