Friday, April 26, 2024
HomeIndiaപഞ്ചാബ് അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍; ഡ്രോണ്‍ വഴി കടത്താന്‍ ശ്രമിച്ച അഞ്ച് കിലോ ഹെറോയിന്‍ ശേഖരം...

പഞ്ചാബ് അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍; ഡ്രോണ്‍ വഴി കടത്താന്‍ ശ്രമിച്ച അഞ്ച് കിലോ ഹെറോയിന്‍ ശേഖരം കണ്ടെടുത്ത് സുരക്ഷാ സേന

മൃത്സര്‍:പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നും മയക്കുമരുന്ന് ശേഖരം പിടികൂടി. ഡ്രോണ്‍ വഴി കടത്താന്‍ ശ്രമിച്ച അഞ്ച് കിലോയോളം ഹെറോയിനാണ് സുരക്ഷാ സേന കണ്ടെടുത്തത്.

ടാണ്‍ടരണ്‍ ജില്ലയില്‍ നിന്നുമാണ് ഹെറോയിന്‍ ശേഖരം കണ്ടെത്തിയത്. അന്വേഷണം പുരേഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

പഞ്ചാബ് പോലീസും ബിഎസ്‌എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. പാക് അതിര്‍ത്തിയില്‍ നിന്നുമെത്തിയ ഹെക്‌സാകോപ്റ്റര്‍ ഡ്രോണ്‍ വഴി ഹെറോയിന്‍ കടത്താന്‍ ശ്രമിക്കവേയാണ് സുരക്ഷാ സേന പിടികൂടിയത്.

കഴിഞ്ഞ ദിവസം പാകിസ്താന്‍ ഡ്രോണ്‍ വഴി കടത്താന്‍സ ശ്രമിച്ച 10 കിലോഗ്രാം ഹെറോയിന്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സംഭവം. ബിഎസ്‌എഫിന്റെയും പോലീസിന്റെയും ഇടപെടലില്‍ ഡ്രോണ്‍ വെടിവെച്ച്‌ വീഴ്‌ത്തിയിരുന്നു. രണ്ട് ഹെക്‌സാകോപ്റ്ററുകള്‍ വഴി ഏകദേശം പത്ത് കിലോ ഹെറോയിനാണ് കടത്തിയത്. അടുത്തിടെ വടായി ചീമ അതിര്‍ത്തിയിലും പാക് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. സുരക്ഷാ സേന തുടര്‍ച്ചയായി വെടിയുതിര്‍ത്തതിന് പിന്നാലെ ഡ്രോണ്‍ പാക് അതിര്‍ത്തിയിലേക്ക് മടങ്ങിയതായും സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular